മന്ത്രിയെ പുറത്താക്കാനുള്ള അധികാരം എനിക്കില്ല; കണ്ണൂർ വി.സി. നിയമനത്തിൽ തെറ്റുപറ്റി- ഗവർണർ


കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത താൻ, തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്ന് ഗവർണർ.

ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

ന്യൂഡൽഹി: മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിക്കെതിരായ പ്രീതി പിൻവലിച്ചത് പ്രാദേശികവാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പരാമർശവുമായി ബന്ധപ്പെട്ട് ഗവർണർ പ്രീതി നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'എനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല, കാരണം മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് പ്രീതി പിൻവലിച്ചത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത താൻ, തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഭരണഘടനാ സ്ഥാനമുപയോഗിച്ച് രാഷ്ട്രീയ അജണ്ടകളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിച്ചാൽ താൻ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ അത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമനം നിയമപരമല്ലായിരുന്നുവെന്നും ക്രമവിരുദ്ധമാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

Content Highlights: I don't have the power to remove minister - governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented