ആദ്യം കാവിക്കൊടി, പിന്നെ മനുഷ്യനെന്ന് പ്രചാരണം, സാഹസിക 'രക്ഷാപ്രവർത്തനം'; മലകയറി ചെന്നപ്പോൾ ടെഡിബിയർ


പാലക്കാട് കുറുമ്പാച്ചിമലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയതുപോലെ പാൽകുളം മേട്ടിലും ആരോ കുടുങ്ങിയതായും വാർത്ത പരന്നു. ഇതറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തി. കാവിക്കൊടിയായും മനുഷ്യ രൂപമായും തോന്നിയത് ഹൈഡ്രജൻ ബലൂൺ ആണെന്നറിഞ്ഞപ്പോൾ ജനക്കൂട്ടം പിരിഞ്ഞുപോയി.

പാൽക്കുളംമേട്ടിനു മുകളിൽനിന്ന്‌ കണ്ടെത്തിയ ടെഡിബിയർ ഹൈഡ്രജൻ ബലൂണുമായി അന്വേഷണ സംഘം മലയിറങ്ങുന്നു

ചെറുതോണി: പാൽക്കുളംമേട്ടിന് മുകളിൽ കാവിക്കൊടി കണ്ടുവെന്നാണ് ആദ്യം വാർത്ത പ്രചരിച്ചത്. പിന്നീട് അവിടെ ഒരു മനുഷ്യനുണ്ടെന്നായി പ്രചാരണം. ആരെങ്കിലും കുടുങ്ങിയെന്ന് കരുതി പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും മല കയറി മുകളിലെത്തിയപ്പോൾ കണ്ടത് ഒരു ഹൈഡ്രജൻ ബലൂൺ.

ശനിയാഴ്ച രാവിലെ ഇടുക്കി പോലീസിനാണ് ആദ്യ സന്ദേശമെത്തിയത്. പാൽക്കുളം മലമുകളിൽ ആരോ കാവിക്കൊടി സ്ഥാപിച്ചിട്ടുണ്ടെന്നും രാത്രിയിൽ ടോർച്ചിന്‍റെ പ്രകാശം കണ്ടെന്നുമാണ് അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മലമുകളിലെത്താൻ കഴിഞ്ഞില്ല. പാറപ്പുറത്ത് എന്തോ കാവി നിറത്തിലുള്ള വസ്തു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു തുടർന്ന് വനംവകുപ്പനെ വിവരമറിയിക്കുകയായിരുന്നു.

ഡെപ്യൂട്ടി റേഞ്ചർ ജോജി എം.ജേക്കബിന്‍റെ നേതൃത്വത്തിൽ വനപാലകർ നാട്ടുകാരുടെ സഹായത്തോടെ വളരെ കഷ്ടപ്പെട്ടാണ് സ്ഥലത്തെത്തിയത്. പരിശോധനയിൽ കുട്ടികളുടെ കളിപ്പാട്ടമായ ടെഡിബെയർ ഹൈട്രജൻ ബലൂൺ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ പായൽ പിടിച്ച് വഴുതുന്ന ചെങ്കുത്തായ പാറയിലൂടെ വളരെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ മലമുകളിലെത്തിയത്. ഇതിനിടെ പാലക്കാട് കുറുമ്പാച്ചിമലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയതുപോലെ പാൽകുളം മേട്ടിലും ആരോ കുടുങ്ങിയതായും വാർത്ത പരന്നു. ഇതറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തി. കാവിക്കൊടിയായും മനുഷ്യ രൂപമായും തോന്നിയത് ഹൈഡ്രജൻ ബലൂൺ ആണെന്നറിഞ്ഞപ്പോൾ ജനക്കൂട്ടം പിരിഞ്ഞുപോയി.

Content Highlights: hydrogen balloon found in Palkkulam Medu, rescue operation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented