തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്. വഫയില്‍നിന്ന് വിവാഹമോചനം തേടി ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. 

വഫയുടെ സ്വദേശമായ നാവായികുളത്തെ പള്ളിക്കമ്മറ്റി പ്രസിഡന്റിനും നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 45 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് 18-നാണ് വക്കീല്‍ നോട്ടീസ് ഫിറോസ് അയച്ചത്.

വഫയുടെ ആവശ്യത്തിലേക്കായി മാത്രം ഫിറോസ് വാങ്ങി നല്‍കിയ കാര്‍ ഉപയോഗിച്ചു കൊണ്ട് രാത്രി ഒരു മണിക്ക് മ്യൂസിയത്തിനടുത്തുവെച്ച് ഐഎഎസ് ഓഫീസറോടൊപ്പം പോയത് വിവാഹമോചനത്തിന് കാരണമായി ഫിറോസ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പത്രവാര്‍ത്തകളും മറ്റും വന്നിട്ടും ഇതുവരെ തന്നെ വിളിച്ച് കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞില്ലെന്നും ഫിറോസ് വക്കീല്‍ നോട്ടീസില്‍ ഉന്നയിക്കുന്നു.

അപകടവാര്‍ത്ത അറിഞ്ഞ ശേഷം അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ തന്നെ കാണാന്‍ വഫ തയ്യാറായില്ലെന്നും ഫിറോസ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. 

ഈ സംഭവം മൂലം ആരോഗ്യനില മോശമായി തന്നെ ആശുപത്രിയില്‍ വരെ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായെന്നും ഫിറോസ് ആരോപിക്കുന്നു. ഇതിനാല്‍ തലാഖ് ചൊല്ലാന്‍ താന്‍ നിര്‍ബന്ധിതനാണെന്നും ഫിറോസ് പറയുന്നു

ഇസ്ലാമികമായ ജീവിതരീതി പിന്തുടരാത്തതാണ് വിവാഹമോചനത്തിനുള്ള പ്രധാനകാരണമായി ഫിറോസ് ഉന്നയിക്കുന്നത്.

ഫിറോസ് വഫക്കെതിരേ ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങള്‍ ഇവയാണ്

പൊതുസ്ഥലങ്ങളില്‍ പര്‍ദ ധരിക്കാതെ സഞ്ചരിച്ച് അന്യപുരുഷന്‍മാരോട് ഇടപഴകുകയും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നു.

ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയില്‍ സ്വദേശത്തും വിദേശത്തും ജീവിക്കുന്നു.

രണ്ടാമത്തെ ഗര്‍ഭം അലസിപ്പിച്ചു.

ഭാര്യ എന്ന നിലയിലുള്ള കടമകള്‍ നിഷേധിച്ചു, ലൈംഗിക ബന്ധം നിഷേധിച്ചു.

നിശാക്ലബ്ബുകളില്‍ അന്യപുരുഷന്‍മാരോടൊപ്പം പോകുന്നു.

പോകരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അനുസരിക്കുന്നില്ല.

content highlights: husband of Wafa Firoz send divorce notice