ക്ഷീണിതയാണെങ്കിലും കരയുന്ന കുഞ്ഞിനെ ആ അമ്മ ചേര്‍ത്തു പിടിച്ചു, അനുഭവങ്ങള്‍ ആതിരയ്ക്ക് കരുത്താകും


ഞായറാഴ്ച രാത്രിയാണ് ജോലിക്ക് പോയെന്ന് പറഞ്ഞ് ഭർത്താവ് ദിലീപ് ആതിരയെ ക്രൂരമായി മർദിച്ചത്. മലയിൻകീഴിന് സമീപം മേപ്പൂക്കടയിലെ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം.

ആതിരയെ ക്രൂരമായി മർദ്ദിച്ച ശേഷം വീഡിയോ ചിത്രീകരിക്കുന്ന ദിലീപ് | photo : screen grab

തിരുവനന്തപുരം: ഒന്നുമറിയാതെ നെഞ്ചിൽ മുഖം പൂഴ്ത്തിയുറങ്ങുന്ന മകളെ ചേർത്തുപിടിച്ചിരുന്നു ആതിര. ആർക്കും വിട്ടുകൊടുക്കില്ലെന്ന് പറയുന്നതുപോലെ. ഇടയ്ക്ക് ഉണർന്നുകരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാനും കൊഞ്ചിക്കാനുമാകാത്തവിധം ആ അമ്മ ക്ഷീണിതയായിരുന്നു. എന്നിട്ടും, വേച്ചുപോകുന്ന കൈകളാൽ കുഞ്ഞിനെ കൂടുതൽ ചേർത്തു പിടിച്ചു. പുറത്തുതട്ടി ആശ്വസിപ്പിച്ച് വീണ്ടും ഉറക്കി.

വേദനയും നീരും ഖനീഭവിച്ച മുഖത്ത് ഭർത്താവിൽ നിന്നേറ്റ ക്രൂരതയുടെ പാടുകൾ തെളിഞ്ഞുകാണാം. ശബ്ദമുയർത്താൻ പോലുമാകാത്ത ദയനീയമായ രൂപം. ചെറിയ പ്രായത്തിനിടയിലെ നടുക്കുന്ന അനുഭവങ്ങൾ കടന്നുപോയ ദിവസങ്ങൾ. ഞായറാഴ്ച രാത്രിയാണ് ജോലിക്ക് പോയെന്ന് പറഞ്ഞ് ഭർത്താവ് ദിലീപ് ആതിരയെ ക്രൂരമായി മർദിച്ചത്. മലയിൻകീഴിന് സമീപം മേപ്പൂക്കടയിലെ വാടകവീട്ടിൽ വെച്ചായിരുന്നു സംഭവം. സംഭവം അറിഞ്ഞെത്തിയ മലയിൻകീഴ് പോലീസ് ആതിരയെ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ഷീജയെ ഏൽപ്പിച്ചു.കുട്ടികൾക്കൊപ്പം കഴിയാനാണ് താത്പര്യമെന്നറിയിച്ചതോടെ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ബുധനാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ കാണാൻ അയച്ചു. കുട്ടികൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്ന് കമ്മിറ്റി അധ്യക്ഷ ഷാനിബാ ബീഗം, ആതിരയെ അറിയിച്ചു. മകനെ വാടകവീടിന് സമീപത്തെ ഡേകെയറിൽ അയച്ചശേഷമാണ് ആതിര മകളുമായി കമ്മിറ്റിക്ക് മുമ്പാകെ എത്തിയത്. ലഹരി ഉപയോഗിക്കുമ്പോഴാണ് ദിലീപിന്റെ സ്വഭാവം മാറുന്നതെന്നും സ്നേഹവാനാണ് ഭർത്താവെന്നും കമ്മിറ്റി അംഗങ്ങളോട് ആതിര പറഞ്ഞു. ഭർത്താവിന്റെ അമ്മയ്‌ക്കൊപ്പം പോകാനാണ് താത്പര്യമെന്നും താനും മക്കളും അവിടെ സുരക്ഷിതരാണെന്നും സി.ഡബ്ല്യു.സി.യെ അറിയിച്ചു.

മരുമകളെയും കൊച്ചുമക്കളെയും സംരക്ഷിക്കാൻ തയ്യാറാണെന്ന് ദിലീപിന്റെ അമ്മ എഴുതി നൽകി. മകന്റെ പ്രവൃത്തിയെ വിമർശിച്ച അമ്മ അയാളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ ആനി സക്കറിയ, ആർ.രവീന്ദ്രൻ എന്നിവരും അധ്യക്ഷയ്‌ക്കൊപ്പമുണ്ടായിരുന്നു.

ഭർത്താവിന്റെ വീട്ടിൽ, അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം സുരക്ഷിതയായിരിക്കുമെന്ന് ആതിര പറഞ്ഞു. സ്വസ്ഥമായി ജീവിക്കണം. ജോലി ചെയ്ത് നാലു വയസ്സുകാരൻ മകനെയും ഒന്നര വയസ്സുകാരി മകളെയും നോക്കണം. തമലം സ്വദേശിനി ആതിരയും ദിലീപും അഞ്ചുവർഷം മുമ്പാണ് വിവാഹം കഴിച്ചത്. സ്വന്തം ഇഷ്ടത്തിന് ജീവിതം തിരഞ്ഞെടുത്തതോടെ വീട്ടുകാർ അകന്നു. വീടിന് സമീപത്തെ സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയതിനാണ് ആതിരയെ ദിലീപ് മർദിച്ചത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇയാൾ റിമാൻഡിലാണ്.

Content Highlights: husband brutally beat his wife in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented