പുരുഷോത്തമൻ
അരൂര്‍: ഒരേ സ്ഥലത്ത് മൂന്നു മാസത്തിനിടെ ഉണ്ടായ അപകടത്തില്‍ ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു.
രണ്ടുപേരും ബൈക്ക് തട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് ചന്തിരൂര്‍ കൂട്ടുങ്കല്‍ പുരുഷോത്തമന് (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30-നാണ് മരിച്ചത്.
ചന്തിരൂര്‍ പാലത്തിന് തെക്കുഭാഗത്ത് റോഡിന് പടിഞ്ഞാറ് വശം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഇദ്ദേഹം. തട്ടിലെ ലോട്ടറി കാറ്റില്‍ പറന്നു പോയപ്പോള്‍ അത് എടുക്കാന്‍ ശ്രമിക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇതേ സ്ഥലത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20-ന് ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് പുരുഷോത്തമന്റെ ഭാര്യ മാലതി മരിച്ചത്. ചെമ്മീന്‍ പീലിങ് തൊഴിലാളിയായിരുന്ന മാലതി റോഡ് മുറിച്ചു കടക്കുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്കിടിക്കുകയായിരുന്നു അന്ന്.
മാലതിയും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത് - ഒക്ടോബര്‍ 23-ന്. മക്കള്‍: ശ്രീദേവി, ശ്രീജ, ശ്രീനിവാസന്, ശ്രിനൂപ്. മരുമക്കള്‍: ലാലന്, ഗിരീഷ്, ശാലു, ആതിര.
Content Highlights: husband also died in a bike accident at the same place where his wife died in a bike accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..