നിയമനത്തില്‍ തുടക്കം മുതല്‍ തിടുക്കം കാട്ടി;ഒരാഴ്ചയ്ക്കിടെ അപേക്ഷയും അഭിമുഖവും, ഒടുക്കം അയോഗ്യ


പ്രിയ വർഗീസ് | Photo:facebook.com/priya.varghese.5492

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചതുമുതൽ തിരക്കിട്ട നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഒടുവിൽ പ്രിയാ വർഗീസിനെ അയോഗ്യയാക്കിയ വിധിവന്നത് റാങ്ക്‌ പട്ടികയിൽ ഒന്നാംസ്ഥാനം നൽകിയതിന്റെ ഒന്നാംവാർഷിക ദിനത്തിലും.

ഒരാഴ്ചയ്ക്കിടെ അപേക്ഷ, അഭിമുഖംഡോക്ടറേറ്റ് ബിരുദവും എട്ടുവർഷത്തെ അധ്യാപനപരിചയവുമാണ് അസോസിയേറ്റ് പ്രൊഫസർക്കുള്ള യോഗ്യത. 2021 നവംബർ 12 വരെയാണ് നിയമനത്തിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. തൊട്ടടുത്തദിവസംതന്നെ േപ്രാ വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ സ്‌ക്രീനിങ് കമ്മിറ്റി കൂടി പ്രിയാ വർഗീസ് ഉൾപ്പെടെ ആറുപേരെ അഭിമുഖത്തിന് ക്ഷണിച്ചു. നവംബർ 18-ന് ഓൺലൈൻ അഭിമുഖം നടത്തി ഒന്നാം റാങ്ക് പ്രിയയ്ക്കും രണ്ടാം റാങ്ക് എസ്.ബി. കോളേജ് അധ്യാപകനായ ജോസഫ് സ്‌കറിയക്കും മൂന്നാം റാങ്ക് മലയാളം സർവകലാശാലയിലെ സി. ഗണേശനും നൽകി. 651 റിസർച്ച് സ്‌കോർ പോയൻറുള്ള ജോസഫ് സ്‌കറിയയെയും 645 സ്‌കോർ പോയൻറുള്ള സി. ഗണേശനെയും പിന്തള്ളിയാണ് 156 സ്‌കോർ പോയൻറ് മാത്രമുള്ള പ്രിയക്ക്‌ ഒന്നാംറാങ്ക് നൽകിയത്.

ധൃതിപിടിച്ചുനടത്തിയ ഓൺലൈൻ ഇൻറർവ്യൂവിൽ പ്രിയാ വർഗീസിന് ഒന്നാംറാങ്ക് നൽകിയതിന്റെ പാരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.

പ്രിയയുടെ യോഗ്യത

2012 മാർച്ചിൽ തൃശ്ശൂർ കേരളവർമ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമിതയായ പ്രിയ 2015 മുതൽ 18 വരെ മൂന്നുവർഷം എഫ്.ഡി.പി.യിൽ ഗവേഷണത്തിലായിരുന്നു. ഗവേഷണകാലം പൂർത്തിയാക്കിയശേഷം രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻറ്‌സ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ ജോലിചെയ്തു. തുടർന്ന് തിരുവനന്തപുരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഡയറക്ടറായി. ഗവേഷണ അവധിക്കാലവും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടർ നിയമനവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻറ് ഡയറക്ടർകാലവും അംഗീകൃത അധ്യാപനപരിചയമായി കണക്കിലെടുത്താണ് സ്‌ക്രീനിങ് കമ്മിറ്റി അഭിമുഖപട്ടികയിൽ ഉൾപ്പെടുത്തിയത്.

കോടതിയിലെത്തിയത്

കണ്ണൂർ, സാങ്കേതിക, ഫിഷറീസ് സർവകലാശാലകളിലെ വി.സി. നിയമനത്തിലെ ക്രമക്കേട് ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തുന്ന സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പ്രിയയുടെ നിയമനവും ചോദ്യംചെയ്തത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ നേരത്തേ പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേചെയ്തിരുന്നു. ജോർജ്‌ പൂന്തോട്ടമാണ് നിയമസഹായം നൽകുന്നത്.

ക്രിമിനൽക്കുറ്റം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസർ നിയമത്തിന് ഒന്നാംറാങ്ക് നൽകിയത് ക്രിമിനൽക്കുറ്റമാണ്. സർവകലാശാല നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കണ്ണൂർ സർവകലാശാല വി.സി. തന്നെ അവ ലംഘിച്ചു. ബോധപൂർവം കുറ്റംചെയ്ത അദ്ദേഹത്തിനെതിരേ ക്രിമിനൽക്കേസെടുക്കാൻ ചാൻസലർകൂടിയായ ഗവർണർ തയ്യാറാകണം

-ആർ.എസ്. ശശികുമാർ, എം. ഷാജർഖാൻ, സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി

കോടതിവിധി മാനിക്കുന്നു. തുടര്‍നടപടികള്‍ നിയമവിദഗ്‌ധരുമായി ആലോചിച്ച് തീരുമാനിക്കും.-പ്രിയാ വര്‍ഗീസ്

Content Highlights: hurry from the start in priya vargheese appoinment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented