തിരുവനന്തപുരം: പത്ത് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിവന്ന മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി ടി. രമ യെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം പി.കെ. കൃഷ്ണദാസ് നിരാഹാരം തുടരും.

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല യുവതിപ്രവേശനത്തിനെതിരേ 47 ദിവസങ്ങളിലായി ആറുപേരാണ് നിരാഹാര സമരം നടത്തിയത്‌.

നാളെ വൈകുന്നേരത്തോടെ ഭക്തരുടെ ശബരിമല ദര്‍ശനം അവസാനിക്കുന്നതോടെ ഇരുപതാം തീയതി സമരം അവസാനിപ്പിക്കാനാണ് കർമസമിതിയുടെ തീരുമാനം. 

എ.എന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് ശോഭാസുരേന്ദ്രന്‍, കെ ശിവരാജന്‍,  വി ടി വേലായുധന്‍, എ എന്‍ രാധാകൃഷണന്‍ തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചു.

 

Content Highlights: HungerStrike VT Rama Hospitalised, Sabarimala, SabarimalaWomenEntryProtest