ചെല്ല
പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പതിനഞ്ച് ദിവസത്തനകം വിശദീകരണം നല്‍കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സിഗ്നല്‍ തെറ്റിച്ചത് കൂടാതെ അപകടം സംഭവിച്ചതിന് ശേഷം ബസ് നിര്‍ത്താതെ പോയി. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്ചയാണ് തൃശൂര്‍ പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയില്‍പ്പെട്ട് 80 വയസ്സുകാരി ചെല്ല എന്ന വയോധിക ദാരുണമായി മരണപ്പെട്ടത്. പച്ചക്കറി വാങ്ങി കണ്ണനൂര്‍ ജംങ്ഷനില്‍നിന്ന് സര്‍വീസ് റോഡിലേക്ക് സീബ്രാ ലൈനിലൂടെ റോഡുമുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.
ബസ് സിഗ്‌നലിനടുത്തെത്തിയപ്പോള്‍ ലൈറ്റ് ചുവപ്പായത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ് മുന്നോട്ടുതന്നെ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡില്‍ വീണ ചെല്ലയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. അപകടത്തിനുശേഷം നിര്‍ത്താതെപ്പോയ ബസ് നാട്ടുകാര്‍ അടുത്ത ജങ്ഷനില്‍വെച്ച് തടഞ്ഞാണ് ഡ്രൈവറെ പിടികൂടിയത്.
സംഭവത്തില്‍ ബസ് ഡ്രൈവര്‍ മലപ്പുറം അത്തിപ്പറ്റ സ്വദേശി ചന്ദ്രനെതിരേ (55) മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
Content Highlights: Human rights Commission lodged case against KSRTC on Accident death incident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..