കണ്ണൂര്‍: കണ്ണൂര്‍ താണെയില്‍ വന്‍ തീപിടുത്തം. ദേശീയ പാതയ്ക്ക് സമീപമുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടര്‍ന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി കട ഒഴിഞ്ഞുകിടന്നതിനാല്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായില്ല. കണ്ണൂരിലെ രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അടുത്തുള്ള ഇലക്ട്രോണിക്‌സ് കടയില്‍ തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Content highlights: Huge fire at kannur thane