രാമനും സീതയും പുഷ്പകവിമാനവും തൃശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റം-പറഞ്ഞ് കുടുങ്ങി സുധാകരന്‍


കെ.സുധാകരൻ| ഫയൽ ഫോട്ടോ: റിതിൻ ദാമു

സത്യസന്ധതയും, നേര്‍വഴിക്കുള്ള നിലപാടുകളും ധൈര്യവുമാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കുള്ള മേന്മകളെന്ന് കെ സുധാകരന്‍. കേരളത്തിലെ തെക്ക്-വടക്ക് മേഖലയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്ക് ചരിത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും തെക്കന്‍ കേരളത്തിലുള്ളവരെ അധിക്ഷേപിക്കുന്ന ധ്വനിയോടെയുള്ള സുധാകരന്റെ പ്രതികരണവും വിവാദത്തില്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദത്തിന് ആധാരം.

തെക്ക്- വടക്ക് കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശമാണ് കെ സുധാകരന്‍ നടത്തിയത്. തെക്കന്‍ കേരളത്തിലെ രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ധ്വനിയില്‍ രാമായണത്തിലെ കഥയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടായിരുന്നു കെ സുധാകരന്റെ താരതമ്യം.അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് സുധാകരന്‍ പറഞ്ഞ മറുപടിയാണ് വിവാദമായിരിക്കുന്നത്. ചരിത്രപരമായ വ്യത്യാസമുണ്ട് എന്ന് പറഞ്ഞിട്ട് ഞാന്‍ ഒരു കഥ പറയാം എന്ന് പറഞ്ഞുകൊണ്ട് സുധാകരന്‍ പറയുന്നത് ഇങ്ങനെ

' രാവണനെ കൊലപ്പെടുത്തിയതിന് ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു രാമന്‍. തെക്കന്‍ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണനൊരു തോന്നല്‍. പക്ഷെ അതിന്‍റെ ഭവിഷ്യത്ത് ആലോചിച്ചപ്പോഴേക്കും തൃശൂര്‍ എത്തി. പിന്നെ ലക്ഷ്മണന്റെ ചിന്ത മാറുകയും തെറ്റായ ചിന്ത വന്നതില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടാവുകയും ചെയ്തു. പക്ഷെ ഇത് മനസ്സിലായ രാമന്‍ ലക്ഷ്മണനെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. 'ഞാന്‍ നിന്റെ മനസ്സ് വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, നമ്മള്‍ കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നുമായിരുന്നു രാമന്‍ പറഞ്ഞത്'

കെ സുധാകരന്റെ പരാമര്‍ശത്തിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സുധാകരന്‍ തയ്യാറാവണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

Content Highlights: How different are the politicians from the southern Kerala and Malabar? k sudhakaran controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented