സ്വപ്ന സുരേഷ് |ഫോട്ടോ:ANI
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നു. സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് ഇതിന്റെ പ്രതിനിധികളെ ഇ.ഡി.ചോദ്യം ചെയ്ത് വരികയാണ്. സേപേസ് പാര്‍ക്കിന്റെ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെ ഇ.ഡി.ഇന്ന് വീണ്ടും ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതൊടൊപ്പം പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധിയേയും ഇ.ഡി.ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയിട്ടുണ്ട്.
സ്വപ്‌നയ്ക്ക് ജോലി ലഭിക്കുന്നതില്‍ ശിവശങ്കറിനപ്പുറത്തേക്കുള്ള ഇടപെടലുകളും പിന്നിലുള്ള ലക്ഷ്യങ്ങളും കൃത്യമായി മനസ്സിലാക്കുകയാണ് ഇ.ഡിയുടെ ഈ നീക്കത്തിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്‌നയ്ക്ക് ജോലി നല്‍കുന്നതെന്ന് ശിവശങ്കറിന്റെ വാട്‌സാപ്പ് സന്ദേശം ഇ.ഡിയുടെ കൈശമുണ്ടെന്നിരിക്കെയാണ് ചോദ്യം ചെയ്യലിന്റെ പ്രധാന്യം വര്‍ധിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതി. ഇവിടെ ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്ന സ്വപ്ന സുരേഷിന്റെ നിയമനം. 2019 ഒക്ടോബര്‍ മുതല്‍ ശമ്പളമായി സ്വപ്നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്. അന്നത്തെ കെഎസ്‌ഐടിഐല്‍ എം ഡി ജയശങ്കര്‍ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു ഒരെയൊരു നിയമന നടപടി. സ്വര്‍ണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ നിയമനത്തിന്റെ വിശദാംശങ്ങളും താത്പര്യങ്ങളുമാണ് ഇ.ഡി.ഇപ്പോള്‍ പരിശോധിച്ചുവരുന്നത്.
എം.ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനക്ക് അടുത്ത ദിവസം വരുന്നുണ്ട്. ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് കൊച്ചിയിലെ ഇ.ഡി.ആസ്ഥാനത്ത് നടക്കുന്ന ചോദ്യം ചെയ്യലുകള്‍.
ലൈഫ് മിഷന്‍ സി.ഇ.ഒ യുവി ജോസിനെ രണ്ടുദിവസമായി ഇവിടെ ചോദ്യം ചെയ്തുവരികയാണ്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യു.വി.ജോസിനെ ചോദ്യം ചെയ്യുന്നത്.
Content Highlights: gold smuggling-swapna suresh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..