വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നശേഷം വഴിയില്‍ത്തള്ളി; മര്‍ദനത്തില്‍ പല്ലുപോയി


പദ്മകുമാരി എപ്പോഴും ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറുള്ളത്, നാല്‍പ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്‌

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കാട്ടാക്കട/നേമം: നേമത്തുനിന്നു സ്ത്രീയെ തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍ ഉപേക്ഷിച്ചു. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

ആഭരണങ്ങള്‍ തട്ടിയെടുത്തശേഷം ഇവരെ രാത്രി എട്ടുമണിയോടെ ഉപേക്ഷിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തുന്നത്. കാറിലെത്തിയവര്‍ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. നാല്‍പ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാര്‍ ഡ്രൈവര്‍ മലയാളവും ബാക്കിയുള്ളവര്‍ തമിഴുമാണ് സംസാരിച്ചത്. ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ പ്ലയര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മുറിച്ചെടുത്തത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച പദ്മകുമാരിയെ സംഘം മര്‍ദിച്ചു. മര്‍ദനത്തില്‍ പല്ല് നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസില്‍ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെമുതല്‍ സംഘം കാറില്‍ പ്രദേശങ്ങളില്‍ കറങ്ങിയിരുന്നതായി സംശയിക്കുന്നു.

കാറില്‍ ബലം പ്രയോഗിച്ച് ആഭരണങ്ങള്‍ കവര്‍ന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. വഴിയില്‍ക്കണ്ട നാട്ടുകാരോട് ബന്ധുവിന്റെ നമ്പര്‍ പറഞ്ഞ് ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്. പദ്മകുമാരി എപ്പോഴും ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറുള്ളത്. വസ്തുവും വീടും വാങ്ങി നല്‍കുകയും വില്‍ക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയാണ്. അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടില്‍ ബന്ധുക്കളോടൊപ്പമാണ് താമസം. നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങി.

Content Highlights: housewife was kidnapped and thrown on road after stealing her ornaments

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented