അപകടം പുതിയ വീട്ടിലേക്ക് താമസംമാറാനിരിക്കെ; വിനോദിനേയും മക്കളേയും തനിച്ചാക്കി മല്ലിക മടങ്ങി


കുണ്ടുവംപാടത്ത് അപകടമുണ്ടായ വീടിന്റെ മൺചുമർ ഇടിഞ്ഞുവീണ നിലയിൽ, ഇൻസെറ്റിൽ മല്ലിക

കടമ്പഴിപ്പുറം: കുണ്ടുവംപാടത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ മല്ലികയാണ് (40) മരിച്ചത്. വെള്ളിയാഴ്ചരാത്രി ഒന്നരയോടെയാണ് അപകടം. പുതിയവീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കിയ പഴയവീടിന്റെ ഒരു ഭാഗത്താണ് ഇവരും കുടുംബവും താത്കാലികമായി താമസിച്ചിരുന്നത്.

മുറിയില്‍ കട്ടിലിലാണ് മല്ലികയും ഭര്‍ത്താവ് വിനോദ് കുമാറും കിടന്നിരുന്നത്. മക്കള്‍ നിലത്താണ് കിടന്നിരുന്നത്. രാത്രി ഒന്നരയോടെ മണ്‍ചുമര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. വിനോദ് കുമാറിനും മക്കള്‍ അഭിജിത്തിനും അഭില്‍ജിത്തിനും പരിക്കുകളുണ്ട്. അപകടം നടന്നശേഷം സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളായ രാജനെയും രാധാകൃഷ്ണനെയും മക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. അവരും കുടുംബാംഗങ്ങളും എത്തിയാണ് മല്ലികയെ പുറത്തെടുത്തത്. വാഹനംലഭിക്കാനുള്ള ബുദ്ധിമുട്ടും കനത്തമഴയും മല്ലികയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് തടസ്സമായി.

കടമ്പഴിപ്പുറം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാലക്കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും. ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരനാണ് വിനോദ് കുമാര്‍ (ബാബു). ഒറ്റപ്പാലം എന്‍.എസ്.എസ്. കേളോജില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അഭിജിത്ത്. അഭില്‍ജിത് കടമ്പഴിപ്പുറം ഹൈസ്‌ക്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയും.

അപകടം പുതിയ വീട്ടിലേക്ക് താമസിക്കാന്‍ ഒരുങ്ങുമ്പോള്‍

കടമ്പഴിപ്പുറം: പുതിയ വീട്ടിലേക്ക് താമസംമാറും മുമ്പാണ് വീടിനെയും നാട്ടിനെയും നൊമ്പരത്തിലാക്കി കുണ്ടുവംപാടം കുന്നത്ത് വീട്ടില്‍ മല്ലികയെ മരണം തട്ടിയെടുത്തത്. ശനിയാഴ്ച രാവിലെയാണ് പുതിയവീടിനരികിലായി താത്കാലികമായി താമസിച്ചിരുന്ന പഴയവീടിന്റെ ചുമരിടിഞ്ഞുവീണ് മല്ലിക മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രിവരെ സമീപ പ്രദേശത്ത് നടന്ന ഓണാഘോഷപരിപാടികളില്‍ പങ്കെടുത്തും കുടുംബക്കാരോട് കുശലം പറഞ്ഞും ഒപ്പമുണ്ടായിരുന്ന മല്ലിക ഇനിയില്ലെന്നത് കുണ്ടുവംപാടം ഗ്രാമത്തിനും സങ്കടമായി.

പുതിയവീടെന്ന സന്തോഷം മായ്ച്ച് ഭര്‍ത്താവ് വിനോദ് കുമാറിനെയും മക്കളായ അഭിജിത്തിനെയും അഭില്‍ജിത്തിനെയും തനിച്ചാക്കിയാണ് മല്ലിക വിടപറഞ്ഞത്. ചെറുകുന്നത്ത് ഭഗവതിക്ഷേത്രത്തിന് സമീപത്തായി നിലംപണിവരെ പൂര്‍ത്തീകരിച്ച വീടിന്റെ മിനിക്കു പണി മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.

Content Highlights: housewife dies in house wall collapse


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented