കമ്പി അഴയിൽ തുണിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു


തങ്കമണി

കൊല്ലങ്കോട്: അഴയായി കെട്ടിയിരുന്ന ലോഹക്കമ്പിയിൽ തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വടവന്നൂർ പതിമൂന്നാംവാർഡ് തുമ്പിക്കാട് വീട്ടിൽ പരേതനായ കാശുവിന്റെ ഭാര്യ തങ്കമണിയാണ്‌ (61) മരിച്ചത്. ഇരുമ്പ് കഴുക്കോലുകളിൽ നിർമിച്ച വീട്ടിൽ പൊട്ടിയ വയറുകളിലുണ്ടായ വൈദ്യുതിപ്രസരണം അഴയിലേക്ക്‌ പ്രവഹിച്ചതാകാം അപകടകാരണമെന്നാണ് വൈദ്യുതിവകുപ്പ് സംശയിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഷോക്കേറ്റുവീണ നിലയിൽ കണ്ടെത്തിയ ഇവരെ പരിസരവാസികളുടെ സഹായത്തോടെ കൊല്ലങ്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വടവന്നൂർ വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ ചുമതലയുള്ള ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിക്കയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

ബോർഡിന്റെ സർവീസ് വയർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ തകരാറൊന്നും ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ ബുധനാഴ്ച സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും. എം.ജി.ആർ. കല്യാണമണ്ഡപത്തിലും മറ്റും പതിവായി കൂലിപ്പണിയെടുത്തുകഴിയുന്ന തൊഴിലാളിയാണ് മരിച്ച തങ്കമണി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, സുമതി. മരുമക്കൾ: ഗ്രീഷ്മ, മണികണ്ഠൻ.

Content Highlights: Housewife died due to electric shock


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented