കൊച്ചി: കലൂര്‍ കത്രിക്കടവില്‍ വീട്ടമ്മ ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് കുടുംബപ്രശ്നങ്ങളെ തുടര്‍ന്നെന്ന് പോലീസ്. തിരുവല്ല സ്വദേശിയായ എല്‍സ ലീന(38) യെ വ്യാഴാഴ്ച രാവിലെ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കത്രിക്കടവ് ജെയിന്‍ ഫ്ളാറ്റിലെ താമസക്കാരിയായിരുന്ന ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.

പുലര്‍ച്ചെ നടക്കാന്‍ എന്ന് പറഞ്ഞ് ഇറങ്ങിയ ഇവരെ 6.30ഓടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്താം നിലയില്‍ ഉണ്ടായിരുന്ന സൈക്കിളില്‍ ഇവര്‍ ചവിട്ടി താഴേക്ക് ചാടുകയായിരുന്നു. 

കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ് ഐ ബി വി അനസ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്‍സ ലീനയും മാതാവും ഒന്‍പത് വയസുള്ള മകളും കത്രിക്കടവിലെ ജെയിന്‍ ഫ്ളാറ്റില്‍ താമസിച്ചു വരുകയായിരുന്നു. പ്രാഥമിക അന്വേഷണ നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)......

Content Highlights: The primary conclusion is that reason behind suicide is family problems