സമയപരിധിക്ക് മുമ്പായി വീട് ജപ്തിചെയ്തുവെന്ന് പരാതി; അര്‍ധരാത്രി വീട്ടുവരാന്തയില്‍ അഭയംതേടി കുടുംബം


കൂത്തുപറമ്പ്‌ പുറക്കളത്തെ പി.എം.സുഹറയും കുടുംബവും വീട് ജപ്തിചെയ്തതിനെത്തുടർന്ന് രാത്രി വരാന്തയിൽ അഭയം തേടിയപ്പോൾ

കണ്ണൂര്‍: ബാങ്കിന്റെ ജപ്തി കഴിഞ്ഞപ്പോള്‍ പോകാനിടമില്ലാതെ സുഹറയും കുടുംബവും അര്‍ധരാത്രി ചെലവഴിച്ചത് വീട്ടുവരാന്തയില്‍. കൂത്തുപറമ്പ് പുറക്കളത്തെ പി.എം.സുഹറ, മാതാവ് 80 വയസ്സുകാരി നബീസു, മകള്‍ നിസ്വാനി എന്നിവരാണ് അര്‍ധരാത്രി വീട്ടുവരാന്തയില്‍ അഭയം തേടിയത്. ജപ്തിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. തിങ്കളാഴ്ച വൈകിട്ടാണ് കേരള ബാങ്ക് അധികൃതര്‍ വീടും സ്ഥലവും ജപ്തിചെയ്തത്.

ജപ്തി ഒഴിവാക്കാന്‍ ബാങ്ക് 15 വരെ സമയം നല്‍കിയിരുന്നു. അതിന് രണ്ടുദിവസം ബാക്കിനില്‍ക്കെയാണ് ജപ്തി. സുഹറയുടെ ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നു. 2012-ലാണ് സുഹറ സംസ്ഥാന സര്‍വീസ് സഹകരണ ബാങ്കിന്റെ തെക്കിബസാര്‍ ശാഖയില്‍നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്. തുടര്‍ന്നുള്ള എട്ടുമാസം മുതലും പലിശയുമടക്കം മാസവിഹിതം തിരിച്ചടച്ചിരുന്നു. പിന്നീടാണ് സാമ്പത്തികപ്രയാസം കാരണം തവണ മുടങ്ങിയത്. 4.34 ലക്ഷം രൂപ തിരിച്ചടച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം വായ്പാതിരിച്ചടവിന് 15 വരെ ബാങ്ക് സമയം അനുവദിച്ചിരുന്നതായും സുഹറ പറഞ്ഞു.

ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് ബാങ്ക് ആര്‍ബിറ്റേഷന്‍ വിഭാഗമെത്തി ജപ്തിനടപടി പൂര്‍ത്തിയാക്കിയത്. വീടുവിട്ട് എങ്ങും പോകാനില്ലാത്തതിനാലാണ് ഇവിടെയിരിക്കുന്നതെന്നാണ് സുഹറയും കുടുംബവും പറയുന്നത്.

ഒന്‍പത് വര്‍ഷത്തിലധികമായിട്ടും ഒരുരൂപപോലും തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ജപ്തിനടപടിയെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജപ്തിവിവരം രേഖാമൂലം കുടുംബത്തെ നേരത്തേ അറിയിച്ചിരുന്നു. എന്നിട്ടും ബാങ്കിനെ സമീപിക്കുകയോ തിരിച്ചടവ് സംബന്ധിച്ച് വിവരമറിയിക്കുകയോ ചെയ്യാത്തതിനാല്‍ മറ്റു പോംവഴികളില്ലാത്തതിനാലാണ് ജപ്തിയുമായി മുന്നോട്ടുപോയതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

Content Highlights: house was attached and the family sought shelter in the verandah at midnight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented