മാലപ്പടക്കത്തിന് തീ കൊടുത്ത പോലെ ശബ്ദം; വീട്ടിനുള്ളിലെ ടൈലുകള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു


സ്വന്തം ലേഖകന്‍

രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ടൈലുകള്‍ ഒന്നാകെ പൊട്ടി പൊങ്ങി പോരുകയായിരുന്നു. പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നുവെങ്കിലും എന്താണ് സംഭവിച്ചത് എന്നതിന് ഒരു പിടിയുമില്ല.

ടൈലുകൾ പൊട്ടിഅടർന്ന ഭാഗം | photo: mathrubhumi

കോഴിക്കോട്: മാലപ്പടക്കത്തിന് തീ കൊടുത്ത പോലുണ്ടായിരുന്നു ശബ്ദം, കുറെ തീപ്പെട്ടിക്കൊള്ളികള്‍ ഒന്നാകെ കത്തിച്ച പോലെ തീയും വന്നു. പിന്നെ ഡൈനിംഗ് ഹാളിലെ ടൈല്‍സുകള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു. ബാലുശ്ശേരി കിനാലൂരിലെ രാഘവന്‍ മേനോക്കിയുടെ വീട്ടിലെ ടൈലുകള്‍ രാത്രി അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിന്റെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും.

ചൊവ്വാഴ്ച രാത്രി 9.45 ഓടെ ആയിരുന്നു വീട്ടുകാരെ നടുക്കിയ സംഭവം ഉണ്ടായത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ടൈലുകള്‍ ഒന്നാകെ പൊട്ടി പൊങ്ങി പോരുകയായിരുന്നു. പോലീസും നാട്ടുകാരും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നുവെങ്കിലും എന്താണ് സംഭവിച്ചത് എന്നതിന് ഒരു പിടിയുമില്ല. കൂടുതല്‍ പരിശോധനയ്ക്കായി ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

tiles
ടൈലുകള്‍ പൊട്ടിഅടര്‍ന്ന ഭാഗം | photo: mathrubhumi

അഞ്ച് വര്‍ഷമേ ആയുള്ളൂ ഇവര്‍ കിനാലൂരിനടുത്ത ഏര്‍വാടി മുക്കില്‍ വീട് വെച്ചിട്ട്. പ്രവാസ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം കൊണ്ട് വെച്ച വീട്ടില്‍ ആദ്യമായിട്ടാണ് വീട്ടുകാര്‍ക്ക് ഇത്തരമൊരു പ്രശ്‌നമുണ്ടാവുന്നത്. ജനപ്രതിനിധികള്‍ അടക്കം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജിയോളജി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തും.

ഈയടുത്താണ് കോഴിക്കോട് പോലൂരിലെ മറ്റൊരു വീട്ടില്‍ അജ്ഞാത ശബ്ദമുണ്ടായത്. ഇത് ഭൂമിക്കടിയിലെ സോയില്‍ പൈപ്പിംഗ് മൂലമാണെന്ന് കണ്ടെത്തിയതോടെ വീട്ടുകാരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ആശങ്കയിലാണ് കിനാലൂരിലെ വീട്ടുകാരും.

content highlights: house tiles exploded with loud noise


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Aravind Kejriwal

1 min

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തും; ഐ.ബി റിപ്പോര്‍ട്ടുണ്ട്, അവകാശവാദവുമായി കെജ് രിവാള്‍

Oct 2, 2022

Most Commented