ഹോട്ടൽ ജീവനക്കാരൻ ടെറസ്സിൽനിന്ന് വീണുമരിച്ചു; വന്നത് സുഹൃത്തുക്കൾക്ക് കുടിവെള്ളം നൽകാൻ, അന്വേഷണം


അമൽ കെ ജോളി

കുമരകം: കെട്ടിടത്തിന് മുകളിൽനിന്ന് വീണ് ഹോട്ടൽ ജീവനക്കാരനായ യുവാവ് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി കൊച്ചരിക്കുടിയിൽ ജോളി ഐപ്പിന്റെ മകൻ അമൽ കെ.ജോളി (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ കുമരകം ബോട്ട് ജെട്ടിയിലാണ് സംഭവം.

ഹോട്ടലിൽ രാത്രി 12.30 വരെ ജോലി ചെയ്തതിനുശേഷം താമസസ്ഥലത്ത് എത്തിയ അമൽ സുഹൃത്തുക്കൾക്ക് കുടിവെള്ളം നൽകാൻ വേണ്ടിയാണ് കെട്ടിടത്തിന്റെ ടെറസ്സില്‍ എത്തിയത്. മുറിയുടെ വാതിൽ അടയുന്ന ശബ്ദം കേട്ട് ടെറസ്സിൽനിന്ന് താഴേക്ക്‌ നോക്കാൻ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.

ഈ കെട്ടിടത്തിന് സമീപമുള്ള വൈദ്യുതി കമ്പനിയിൽനിന്ന്‌ ഷോക്കേറ്റതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നും പറയപ്പെടുന്നു. കുമരകം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Content Highlights: Hotel employee died after fell from the terrace in Kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented