കോഴിക്കോട്: ഏറെക്കാലം പാര്‍ലമെന്റേറിയനും, മാധ്യമ പ്രവര്‍ത്തകനുമായ കെ.പി.ഉണ്ണികൃഷ്ണനെ അവിഭക്ത കോണ്‍ഗ്രസ്-എസ് കൂട്ടായ്മയായ 'ഓര്‍മ്മകള്‍ക്കൊപ്പം' ആദരിക്കുന്നു. 

ഞായറാഴ്ച രാവിലെ 11-ന് അദ്ദേഹത്തിന്റ പന്നിയങ്കരയിലെ തറവാട്ടിലാണ് ചടങ്ങ്. ഉണ്ണിയേട്ടനൊപ്പം ഒരു പകല്‍ എന്ന പേരില്‍ പഴയ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ചടങ്ങിന്റ ഭാഗമായാണ് ആദരിക്കല്‍.  

ഡോ.ലോഹ്യ, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, കാമരാജ്, രാജീവ് ഗാന്ധി തുടങ്ങി മൂന്ന് തലമുറയിലെ ദേശിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റ ഓര്‍മ്മകളും അുനുഭവങ്ങളും അദ്ദേഹം പങ്കുവെക്കും.

content highlights: Parliamentarian K P Unnikrishnan will be honoured on Sunday