ഹോംഗാര്‍ഡിന്റെ നിലവിളി രക്ഷയായി; വിദ്യാര്‍ഥി ബസിന്റെ ടയറിനടിയില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടു


ചേന്ദമംഗലം കവലയിൽ വിദ്യാർഥി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ പിൻചക്രം സ്വകാര്യ ബസിനടിയിൽപ്പെട്ടപ്പോൾ, ഹോംഗാർഡ് എം.ജെ. തോമസ്

പറവൂര്‍: നഗരത്തിലെ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ ചേന്ദമംഗലം കവലയില്‍ സൈക്കിളില്‍ സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

രക്ഷകനായത് കവലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് എം.ജെ. തോമസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന്.

വരാപ്പുഴ ഭാഗത്ത് നിന്നെത്തിയ വാഹനങ്ങള്‍ കവലയിലെ സിഗ്‌നലില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു.

ചാത്തനാട് സ്വദേശിയായ പാലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന് സമീപത്ത് സൈക്കിളുമായി നിന്നിരുന്നു. സ്‌കൂളിലേക്ക് പോകുകയായിരുന്നു കുട്ടി.

കവലയ്ക്ക് വീതി കുറവായതിനാല്‍ സാധാരണയായി ഇവിടെ സിഗ്‌നല്‍ വീണാല്‍ സൈക്കിളുകളും ഇരുചക്രവാഹനങ്ങളും പോയശേഷമാണ് ബസുകള്‍ പോകുക. സിഗ്‌നല്‍ വീണപ്പോള്‍ വിദ്യാര്‍ഥിയുടെ സൈക്കിളും ഇരുചക്രവാഹനങ്ങളും മുന്നോട്ട് എടുത്തതിന് തൊട്ടുപിന്നാലെ ബസ് ഇടത്തോട്ടു തിരിഞ്ഞു. സൈക്കിളിന്റെ പിന്‍ചക്രം ബസിന്റെ ഇടതുവശത്തെ മുന്‍ചക്രത്തിന്റെ ഇടയില്‍പ്പെട്ടു.

ഇത് കണ്ടുനിന്ന ഹോംഗാര്‍ഡ് തോമസ് ഉച്ചത്തില്‍ ബഹളംവച്ച് ഓടിയെത്തി. തോമസിന്റെ ശബ്ദംകേട്ട് ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതിനാല്‍ വിദ്യാര്‍ഥി ടയറിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടു.

ബസ് ജീവനക്കാര്‍ സൈക്കിള്‍ നന്നാക്കി നല്‍കി. വിദ്യാര്‍ഥിക്ക് ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍ പോകാനും തിരിച്ചുവരാനും ആവശ്യമായ പണവും കൊടുത്തു.

വീതികുറഞ്ഞ ചേന്ദമംഗലം കവല വികസിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമാണെങ്കിലും അധികൃതര്‍ക്ക് അത് യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

മുന്‍ സൈനികനായ എം.ജെ. തോമസ് 12 വര്‍ഷമായി പറവൂരില്‍ ഹോംഗാര്‍ഡാണ്. ഇദ്ദേഹത്തിന്റെ ട്രാഫിക് നിയന്ത്രണ രീതി വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. തോമസ് ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മികച്ച ഹോംഗാര്‍ഡിനുള്ള സംസ്ഥാനതല പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ തോമസ് നേടിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented