
-
കോയമ്പത്തൂര്‍: കോവൈ കുറ്റാലത്ത് അനധികൃതമായി കാറില്‍ സന്ദര്‍ശനം നടത്തുകയും മലമ്പാമ്പിനെ ഉപദ്രവിക്കുകയും ചെയ്ത ആറു യുവാക്കളെ വനപാലകര്‍ പിടികൂടി. കോയമ്പത്തൂര്‍ നരസിപുരത്തെ മനോജ് (25), വിജയ് (27) എന്നിവരും മറ്റു നാലുപേരുമാണ് പിടിയിലായത്.
കോവൈ കുറ്റാലത്തെ വനഭദ്ര കാളി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു യുവാക്കള്‍. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മലമ്പാമ്പ് റോഡ് മുറിച്ചു കടക്കുന്നത് കണ്ടത്. ഹരംകയറിയ യുവാക്കള്‍ മലമ്പാമ്പിനെ വാലില്‍ പിടിച്ച് വലിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. വേദനിച്ചപ്പോള്‍ മലമ്പാമ്പ് പിടയുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും യുവാക്കളുടെ വിളയാട്ടം തുടര്‍ന്നു.
സുഹൃത്തുക്കള്‍ മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ യുവാക്കളുടെ പ്രവൃത്തിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോളുവാംപട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആരോഗ്യ സ്വാമിയുടെ നേതൃത്വത്തില്‍ ആറുപേരുടെയും പേരില്‍ കേസെടുത്തു. കോയമ്പത്തൂര്‍ ഡിഎഫ്ഓ വെങ്കിടേഷിന്റെ നിര്‍ദ്ദേശമനുസരിച്ച് 5000 രൂപ വീതം പിഴ ഈടാക്കിയ ശേഷം യുവാക്കള്‍ക്ക് മുന്നറിയിപ്പുനല്‍കി വിട്ടയച്ചു.
Content Highlights: Snake, video went viral; young men were fined
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..