സെക്രട്ടേറിയറ്റ് വളപ്പിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ലഭിച്ച സന്ദേശത്തെത്തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും ചേർന്ന് പരിശോധിക്കുന്നു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജസന്ദേശത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് വളപ്പിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ പരിശോധന നടത്തി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് കണ്ട്രോള് റൂമിലേക്ക് വിളിയെത്തിയത്.
ഉടനെ ഡോഗ്സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. ബോംബ് കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള ലക്കിയെന്ന നായയെ എത്തിച്ചായിരുന്നു പരിശോധന. മാറനല്ലൂര്‍ ഭാഗത്തുനിന്നാണ് വിളിയെത്തിയത്. വിളിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തനിക്ക് സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വാട്സാപ്പില്‍ സന്ദേശമെത്തിയിരുന്നു എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. സന്ദേശം തന്നയാള്‍ വാട്സാപ്പില്‍ വിളിച്ചെങ്കിലും എടുക്കാന്‍ കഴിഞ്ഞില്ല. മിനിറ്റുകള്‍ക്കുശേഷം സന്ദേശം അയച്ചയാള്‍ ഡിലീറ്റ് ആക്കിയെന്നും കണ്ട്രോള് റൂമിലേക്ക് വിളിച്ചയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
തനിക്ക് അറിഞ്ഞുകൂടാത്ത നമ്പറില്‍നിന്നാണ് സന്ദേശം വന്നത്. ഇതോടെ കണ്ട്രോള് റൂമില്‍ അറിയിക്കുകയായിരുന്നുവെന്നും വിളിച്ചയാള്‍ പോലീസിനോട് വ്യക്തമാക്കി.
മാനസികവെല്ലുവിളി നേരിടുന്നയാളാണ് വിളിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് രണ്ടുമണിക്കൂര്‍ നേരം സെക്രട്ടേറിയറ്റും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് കന്റോണ്‍മെന്റ് എസ്.ഐ. പറഞ്ഞു.
Content Highlights: hoax call claiming bomb in premises of secretariat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..