സാങ്കേതികവിദ്യ വരുമ്പോള്‍ തലച്ചോറ് അടിയറവെക്കരുത് - എം.വി. ശ്രേയാംസ്‌കുമാര്‍


'തൊഴില്‍നിയമങ്ങള്‍ മാറ്റിമറിച്ചും വിലക്കയറ്റമുണ്ടാക്കിയും അവകാശനിഷേധം നടത്തിയും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുകയാണ്'

ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ (എച്ച്.എം.എസ്.) അവകാശ-സമരപ്രഖ്യാപനസമ്മേളനം എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൃശ്ശൂര്‍: സാങ്കേതികവിദ്യയുടെ വളര്‍ച്ച നല്ലതാണെങ്കിലും അത് മനുഷ്യരുടെ ബുദ്ധിപരമായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന തരത്തിലേക്ക് മാറാതെ ശ്രദ്ധിക്കണമെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റെ (എച്ച്.എം.എസ്.) അവകാശ-സമരപ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയ്ക്കു മുന്നില്‍ തലച്ചോറ് അടിയറവെക്കരുത്. മനുഷ്യനെ അടിമയാക്കാനുള്ളതല്ല അത്. ജോലിചെയ്യുന്ന ആളിന് മെച്ചപ്പെട്ട അവസരമുണ്ടാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. തൊഴില്‍നിയമങ്ങള്‍ മാറ്റിമറിച്ചും വിലക്കയറ്റമുണ്ടാക്കിയും അവകാശനിഷേധം നടത്തിയും കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുകയാണ്. വിവിധ മേഖലകളിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. അതിനെല്ലാം ഒരേ അളവുകോല്‍ പ്രായോഗികമല്ല. ഏകീകൃതനിയമം ഇതിന് പരിഹാരമല്ല. കേരളത്തിലെ ക്ഷേമനിധികളിലെ ആനുകൂല്യങ്ങള്‍ തടയുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിന് ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ നടത്താന്‍ സമ്മേളനം തീരുമാനിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷനായി. ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറി സാബു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി. ശങ്കരന്‍, വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍, യൂജിന്‍ മോറേലി, ഷീബാ ബാബു, മലയിന്‍കീഴ് ചന്ദ്രന്‍ നായര്‍, എം.പി. ശിവാനന്ദന്‍, എ. രാമചന്ദ്രന്‍, പി.കെ. അനില്‍കുമാര്‍, ഐ.എ. റപ്പായി, എം.പി. അജിത, ലിജോ ചെറിയാന്‍, വി.എന്‍. നാരായണന്‍, പി.വി. തമ്പാന്‍, അജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Content Highlights: HMS conference thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented