കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തന്നെ കുടുക്കാന്‍ ആസൂത്രിതമായി ശ്രമം നടന്നുവെന്നും സാമ്പത്തികമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തകരാറുണ്ടായാല്‍ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരനാണ് തകരാറുകളുടെ ബാധ്യത. അതുകൊണ്ട് തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലംപുതുക്കി പണിയാന്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് പാലം നിര്‍മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാംഹിഞ്ഞിന്റെ പ്രതികരണം.
പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ കൈകള്‍ ശുദ്ധമാണ്. എന്നാല്‍ തന്നെ കുടുക്കാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമം നടത്തി. അതിന്റെ ഭാഗമായാണ് വിവാദങ്ങളുണ്ടായത്. അഴിമതി ഉണ്ടായാലും ഇല്ലെങ്കിലും പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: His hands are clean in the construction of Palarivattom bridge says VK Ibrahimkunju