വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദുഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്: പോലീസ് തടഞ്ഞു


ബാരിക്കേഡിനു സമീപം മുദ്രാവാക്യം വിളികളുയർത്തി തമ്പടിച്ച ഹിന്ദു ഐക്യവേദി പ്രവർത്തകർ | Photo : Screengrab from Mathrubhumi News

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദുഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല..തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനെതിരേയാണ് മാര്‍ച്ച്. ഏകദേശം 250 ലധികം പ്രവര്‍ത്തകരുമായാണ് സംഘടന വിഴിഞ്ഞത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കെ.പി. ശശികലയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പോലീസ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് മൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് സംഘടനയായിരിക്കും ഉത്തരവാദി എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എങ്കിലും തള്ളിക്കൊണ്ട് മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു സംഘടന. വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാർച്ച് നടത്തിയോടെയാണ് 800 അകലെ പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മുക്കോലയില്‍ വെച്ചുതന്നെ പോലീസ് മാര്‍ച്ച് തടയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അവിടുന്ന് 300 മീറ്റര്‍ അകലെ മുല്ലൂരിലാണ് ബാരിക്കേഡ് കെട്ടി അതിനു മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ സജ്ജമാക്കിയത്. യാതോരു കാരണവശാലും ബാരിക്കേഡ് തകര്‍ത്തുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്ന ഭാഗത്തെത്തി സംഘര്‍ഷങ്ങളുണ്ടാക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കാത്തവണ്ണം കര്‍ശനമായ സുരക്ഷാവലയമാണ് പോലീസ് തീര്‍ത്തിരിക്കുന്നത്.

പൊലീസിനോടും അവരുടെ യൂണിഫോമിനോടുമുള്ള ബഹുമാനത്തിന്റെ പുറത്താണ് ബാരിക്കേഡ് മറികടന്ന് മുന്നേറാതിരുന്നതെന്ന് സമരസമിതിയെ പരിഹസിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണം. പദ്ധതി അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്തോയെന്നു സംശയമുണ്ടെന്നും ശശികല പറഞ്ഞു.

Content Highlights: vizhinjam protest, hindu aikya vedi march, without permission, strict police security


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented