ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Sabu Scaria, Mathrubhumi
കോഴിക്കോട്: ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തമ ഇസ്ലം മതവിശ്വാസി അല്ലെന്ന് സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ ആരോപണം. ഇതരമതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിന് പുറത്താണ്, എന്നാല്‍ അദ്ദേഹം അമുസ്ലീമാണെന്ന് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്റെ ശബരിമല ദര്‍ശനം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
"ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം കൂടുതല്‍ വലിയ പദവികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്ലാമിനെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നു. ഒരു മുസ്ലീം ഇതരമതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയോ ആചാരങ്ങള്‍ പിന്തുടരുകയോ വേഷം ധരിക്കുകയോ ചെയ്താല്‍ അവര്‍ ഇസ്ലാമിന് പുറത്താണെന്നാണ് ഇസ്ലാമിക നിയമം. ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഹിജാബിനെ ചോദ്യം ചെയ്യുന്നു. ഇസ്ലാമിന് അകത്ത് നിന്നുകൊണ്ടല്ല, ഇസ്ലാമിന് പുറത്തേക്കുള്ള വാതിലില്‍ നിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍". -ഹമീദ് ഫൈസി പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ ഇസ്ലാം സംഘടനകളും നേതാക്കളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുന്നി യുവജനസംഘന സെക്രട്ടറിയുടെ ആരോപണം. ഹിജാബ് വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരേ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലും നേരത്തെ രംഗത്ത് വന്നിരുന്നു.
2021ലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇരുമുടിക്കെട്ടുമേന്തി ശബരിമല സന്ദര്‍ശനം നടത്തിയത്.
Content Highlights: Hijab row: SYS Against Governor Arif Mohammad Khan , Hijab Row
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..