ഹയര്‍ സെക്കന്‍ഡറിയില്‍ 200 അധ്യയനദിനങ്ങള്‍, ലഭിച്ചത് 80 മാത്രം; പരീക്ഷയായി, പാഠങ്ങള്‍ തീര്‍ന്നില്ല


പി.അഭിലാഷ്

പ്രതീകാത്മകചിത്രം | Mathrubhumi archives

കൊട്ടാരക്കര: പരീക്ഷ അടുത്തെത്തിയിട്ടും പാഠങ്ങള്‍ തീരാത്തത് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു. പ്രവേശന നടപടികള്‍ നീണ്ടതിനാല്‍ ഓണാവധിക്കുശേഷമാണ് ഒന്നാംവര്‍ഷ ക്ലാസുകള്‍ തുടങ്ങിയത്.പൊതുപരീക്ഷയ്ക്ക് ഒരുമാസം ബാക്കിനില്‍ക്കെ 80 അധ്യയനദിനങ്ങള്‍മാത്രമാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ക്കു ലഭിച്ചത്. 200 അധ്യയനദിനങ്ങള്‍ വേണ്ട പാഠ്യപദ്ധതിയാണ് പ്ലസ്‌വണ്ണിന്റേത്.

ഫെബ്രുവരി ആദ്യവാരംമുതല്‍ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകളും തുടര്‍ന്ന് മോഡല്‍ പരീക്ഷയും നടക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ അധ്യയനം നാമമാത്രമാകും. എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്നിട്ടും പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ അശാസ്ത്രീയമായി നീട്ടിയതാണ് പ്രതിസന്ധിയായതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പാഠങ്ങള്‍ പൂര്‍ത്തിയാകാതെ പരീക്ഷാസമ്മര്‍ദത്തിലേക്ക് കുട്ടികളെ തള്ളിവിടുകയാണെന്നു രക്ഷിതാക്കളും ആരോപിക്കുന്നു.

ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിയമന നടപടികള്‍ മുടങ്ങുന്നതും ഹയര്‍ സെക്കന്‍ഡറി അധ്യയനത്തെ ബാധിക്കുന്നു. പല വിഷയത്തിനും ഒരു അധ്യാപകന്‍ മാത്രമാണുള്ളത്. രണ്ടുവര്‍ഷത്തിലധികമായി അധ്യാപകനിയമനം മുടങ്ങിയ സ്‌കൂളുകളുണ്ട്.

600 അധ്യാപകര്‍ക്ക് സ്ഥലംമാറ്റം

കമ്പല്ലൂര്‍ (കാസര്‍കോട്): അധ്യയനവര്‍ഷം അവസാനിക്കാനും പൊതുപരീക്ഷ ആരംഭിക്കാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ വ്യാപകമായ അധ്യാപക സ്ഥലംമാറ്റത്തിന് നീക്കം.

2986 അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള താത്കാലിക പട്ടികയാണ് ശനിയാഴ്ച വൈകീട്ട് ഹയര്‍ സെക്കന്‍ഡറി അധികൃതര്‍ പുറത്തിറക്കിയത്. സ്ഥലംമാറ്റ അപേക്ഷ നിര്‍ബന്ധമായും നല്‍കേണ്ടതിനാല്‍ ഭൂരിപക്ഷം അധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് വീണ്ടും അപേക്ഷിച്ചു. അതുകൊണ്ട് പുതിയ പട്ടികയില്‍ 75 ശതമാനം അധ്യാപകരെയും സ്ഥലംമാറ്റിയിരിക്കുന്നത് സ്വന്തം സ്‌കൂളിലേക്ക് തന്നെയാണ്.

എന്നാല്‍, 600-ഓളം അധ്യാപകര്‍ക്ക് നിലവിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാറിപ്പോകേണ്ടതുണ്ട്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍നിന്നാണ് വ്യാപകമായി അധ്യാപകരെ സ്ഥലംമാറ്റുന്നത്.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതു പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിക്കുകയാണ്. പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ഓരോ സ്‌കൂളിലും പ്രാക്ടിക്കല്‍ പരീക്ഷ നടത്തേണ്ട അധ്യാപകരെയും നിയോഗിച്ചുകഴിഞ്ഞപ്പോഴാണ് സ്ഥലംമാറ്റ ഉത്തരവ് വന്നിരിക്കുന്നത്.

മാര്‍ച്ച് 11-ന് തുടങ്ങുന്ന ഒന്ന്, രണ്ട് വര്‍ഷ ഹയര്‍ സെക്കന്‍ഡറി എഴുത്തുപരീക്ഷയെയും അധ്യാപകരുടെ സ്ഥലംമാറ്റം ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

2021 -2022 അധ്യയനവര്‍ഷം നടക്കേണ്ട പൊതുസ്ഥലംമാറ്റം നടന്നത് 2022 നവംബര്‍ അവസാന വാരമാണ്. ഡിസംബര്‍ ആദ്യവാരത്തിലാണ് അധ്യാപകര്‍ പുതിയ വിദ്യാലയങ്ങളില്‍ എത്തിയത്.

Content Highlights: Higher secondary plus one exam students

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented