SSLC പരീക്ഷയില്‍ ഉപരിപഠനയോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും തുടർപഠനത്തിന് അവസരമൊരുക്കും- മുഖ്യമന്ത്രി


1 min read
Read later
Print
Share

പിണറായി വിജയൻ | Photo: Mathrubhumi

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പ്രദേശിക സന്തുലിതാവസ്ഥ നിലനിര്‍ത്തി പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഹയര്‍സെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഐടിഐ, പോളിടെക്‌നിക്ക് എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂടി കണക്കാക്കി ഹയര്‍സെക്കന്ററിയില്‍ സീറ്റുകള്‍ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകള്‍ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നല്‍കുകയും പുതിയ ബാച്ചുകള്‍ അനുവദിക്കുകയും ചെയ്യും.

യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി. പി ജോയി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഡയക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ എസ് ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

Content Highlights: higher education opportunities will be provided for all students who qualified sslc says cm

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mb rajesh

2 min

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


K Radhakrishnan

1 min

പൂജയ്ക്കിടെ ആരെയും തൊടില്ലെങ്കില്‍ പൂജാരി എന്തിന് പുറത്തിറങ്ങി? വിശദീകരണത്തിന് മറുപടിയുമായി മന്ത്രി

Sep 20, 2023


Most Commented