ആർ ബിന്ദു | Photo: Mathrubhumi News
തിരുവനന്തപുരം: ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പൈനാവ് എഞ്ചിനീയറിങ് കോളേജിലുണ്ടായതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു അക്രമം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും ബിന്ദു വ്യക്തമാക്കി.
സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് പ്രക്രിയ ആയിരുന്നു കോളേജില്‍ നടന്നത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് യാതൊരു വാക്കുതര്‍ക്കമോ പ്രകോപനമോ ഉണ്ടായിട്ടില്ല. ക്യാമ്പസിന്റെ പുറത്തു നിന്നാണ് യൂത്തു കോണ്‍ഗ്രസ് പ്രവര്ത്തകന് ആക്രമിക്കാനെത്തിയത്. ആസൂത്രിതവും സംഘടിതവുമായി ഈ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.
'ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. കലാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. നിലവില്‍ കലാലയങ്ങളിലെല്ലാം സമാധാന അന്തരീക്ഷമാണുള്ളത്. വ്യത്യസ്ത രാഷ്ട്രീയ ചേരിയിലെ വിദ്യാര്‍ഥികള്‍ സൗഹൃദത്തോടെയാണ് പെരുമാറുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ബോധവത്കരണ പരിപാടികളാണ് ഇതിന് കാരണം' - ബിന്ദു കൂട്ടിച്ചേര്‍ത്തു.
Content Highlights: Higher Education Minister R Bindu on murder of student and SFI activist Dheeraj Rajendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..