അന്ന് നിയമനം മരവിപ്പിച്ചത് ഗവര്‍ണര്‍; സര്‍ക്കാരുമായുള്ള 'പോരാട്ട'ത്തില്‍ ഇത് മേല്‍ക്കൈ


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

പ്രിയ വർഗീസ്, ആരിഫ് മുഹമ്മദ് ഖാൻ | Photo: facebook.com/priya.varghese.5492 & Mathrubhumi

കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയാണെന്ന ഹൈക്കോടതി വിധി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തിലും നിര്‍ണായകമാകും. ഗവര്‍ണര്‍ നേരത്തെ സ്വീകരിച്ച നടപടി ശരിവെയ്ക്കുന്നരീതിയിലാണ് പ്രിയ വര്‍ഗീസിന്റെ നിയമനവിവാദത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈസ് ചാന്‍സലര്‍മാരുടെ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈ കൂടിയാകും ഹൈക്കോടതി വിധി.

ചട്ടം മറികടന്നാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയതെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് പ്രിയ വര്‍ഗീസിന്റെ നിയമനനടപടികള്‍ ഗവര്‍ണര്‍ മരവിപ്പിച്ചു. വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണവും തേടി.

പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയ നടപടി സ്വജനപക്ഷപാതമാണെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിയമനവിവാദം കോടതിയിലെത്തിയത്. ഹൈക്കോടതിയും പ്രിയ വര്‍ഗീസിനെ അസോ. പ്രൊഫസറായി നിയമിക്കാനുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

നിലവില്‍ വൈസ് ചാന്‍സലര്‍മാരുടെ വിഷയത്തിലാണ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. നേരത്തെ സാങ്കേതിക സര്‍വകലാശാല( കെ.ടി.യു) വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഡോ. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാരോടും രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ നിര്‍ദേശം ആരും അംഗീകരിച്ചില്ല. ഇതോടെ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരില്‍നിന്ന് വിശദീകരണം തേടി.

ഇതിനിടെ, വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരേ തുറന്ന പോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും തീരുമാനമെടുത്തു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നായിരുന്നു സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ആരോപണം. ഉത്തരേന്ത്യന്‍ മാതൃകയില്‍ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും സി.പി.എം. ആരോപിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിച്ചു.

എന്നാല്‍ രാജ്ഭവന്‍ മാര്‍ച്ചിന്റെ തലേദിവസമാണ് കേരള ഫിഷറീസ് സര്‍വകലാശാല(കുഫോസ്) വൈസ് ചാന്‍സലറെ ഹൈക്കോടതി തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയത്. കോടതി ഉത്തരവ് പ്രകാരം പുറത്തുപോകേണ്ടിവന്ന രണ്ടാമത്തെ വൈസ് ചാന്‍സലറായിരുന്നു കുഫോസ് വി.സി. ഡോ.റിജി ജോണ്‍. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ഡോ. റിജി ജോണിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ചട്ടലംഘനം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നേരത്തെ രാജിവെക്കാന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളായിരുന്നു ഡോ. റിജി ജോണ്‍. കോടതി വിധികളിലൂടെ രണ്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് പുറത്തുപോകേണ്ടിവന്നത് ഗവര്‍ണറുടെ വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു. ഇതിനുപിന്നാലെയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയും വന്നിരിക്കുന്നത്.


Content Highlights: highcourt verdict against priya varghese given edge to governor arif mohammed khan vs govt fight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented