സ്വപ്‌നയ്ക്ക് തിരിച്ചടി: ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി


കേസ് നിലനില്‍ക്കില്ലെന്ന് സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തെളിവുകള്‍ നിരത്തി.

സ്വപ്‌ന സുരേഷ്| Photo: Mathrubhumi

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നല്‍കിയ രഹസ്യമൊഴി പുറത്തായതിന് പിന്നാലെ, തനിക്കെതിരേ ചുമത്തിയ കേസുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിയോജിപ്പുണ്ടെങ്കില്‍ ചോദ്യം ചെയ്യാമെന്നും സ്വപ്നയെ ഹൈക്കോടതി അറിയിച്ചു.

തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍, പാലക്കാട് കസബ സ്റ്റേഷന്‍ എന്നിവിടങ്ങളിലായിരുന്നു കേസ്. കെ.ടി ജലീലിന്റെ പരാതിപ്രകാരമായിരുന്നു കേസെടുത്തത്. പരാതി പ്രകാരം ഗൂഢാലോചന, കലാപാഹ്വാന വകുപ്പുകളാണ് ചുമത്തിയത്. ഇത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു സ്വപ്‌ന ഹര്‍ജി ഫയല്‍ ചെയ്തത്.



കേസ് നിലനില്‍ക്കില്ലെന്ന് സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തെളിവുകള്‍ നിരത്തി. തുടര്‍ന്നാണ് കേസില്‍ ചില വസ്തുതകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും അറിയിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ നല്‍കിയ രഹസ്യ മൊഴി പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധമായിരുന്നു കേരളത്തില്‍ നടന്നത്. മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലടക്കം പ്രതിഷേധം നടന്നു. കേസുകളില്‍ പി.സി ജോര്‍ജും പ്രതിയാണ്.

Content Highlights: Highcourt reject swapna suresh plea


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented