നിയമനം അസാധുവെങ്കില്‍ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലേ? വൈസ് ചാന്‍സലര്‍മാരോട് ഹൈക്കോടതി


കേരള ഹൈക്കോടതി | Photo : PTI

കൊച്ചി: രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നോട്ടീസിനെതിരെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്ന് ഹൈക്കോടതി. സാങ്കേതിക സര്‍വകലാശാല വി.സി നിയമനം സുപ്രീം കോടതി അസാധുവാക്കിയത് ഹൈക്കോടതിക്കും ബാധകമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

നിയമന അതോറിറ്റിയായ ചാന്‍സലര്‍ക്ക് ക്രമക്കേടുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ അധികാരമില്ലേയെന്ന് കോടതി ആരാഞ്ഞു. സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ രാജി വെക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരെങ്കിലും രാജിവെച്ചോ എന്നും കോടതി ചോദിച്ചു. എന്നാല്‍ ഇല്ല എന്നായിരുന്നു വൈസ് ചാന്‍സലര്‍മാരുടെ മറുപടി.



ഹര്‍ജി പരിഗണിക്കുന്നത് തുടരുകയാണ്. ഗവര്‍ണറുടെ നോട്ടീസ് റദ്ദാക്കണം, രാജി ആവശ്യപ്പെടുന്നതിന് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തണം, ഗവര്‍ണറുടെ ഇടപെടല്‍ തടയണം, ഒപ്പം തങ്ങളെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെടുന്നത്. സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

Content Highlights: governor, vice chancellor, high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented