വിജയ് ബാബു
കൊച്ചി: ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്താമെന്ന് നടന് വിജയ്ബാബു ഹൈക്കോടതിയില്‍. കേസെടുത്തത് അറിയാതെയാണ് ദുബായിലേക്ക് പോയതെന്നും വിജയ് ബാബു മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ കോടതിയെ അറിയിച്ചു.
എന്നാല്‍, കേസെടുക്കുമെന്നുകണ്ട് മുങ്ങിയതാണെന്നും പരാതിക്കാരിയുടെ അമ്മയെ വിളിച്ച് വിജയ്ബാബു ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ ഹൈക്കോടതിയില്‍ വാദം തുടരവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഇതിനിടെ വിജയ് ബാബു 30-ന് കൊച്ചിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. കോടതി നിര്‍ദേശം കൂടി പരിഗണിച്ചാവും തുടര്‍ നടപടി. അറസ്റ്റ് ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു. ഇതിന് പുറമെ വിജയ്ബാബുവിന് സഹായം നല്‍കിയവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്താമെന്ന് വ്യക്തമാക്കി യാത്രാ രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് കോടതി ഇന്നലെ മുതല്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറായത്. ഇതിന്മേല് വാദം തുടകരുകയാണ്.
Content Highlights: High court has being Considering Anticipatory Bail OF Vijay Babu
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..