ഡോ.പി.എം.സഹ്ല | photo: mathrubhumi news|screen grab
കൊച്ചി: എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്.
മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി
ഷംസീറിന്റെ ഭാര്യ ഡോ. സഹല അടക്കം 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ തിരക്കിട്ട് നടത്തിയതിനെതിരേ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സര്‍വകലാശാല നിയമന നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചത്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് തിരക്കിട്ട് നിയമനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഗവര്‍ണറും വിശദീകരണം തേടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..