എൽദോസ് കുന്നപ്പിള്ളി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെതാണ് തീരുമാനം. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം റദ്ദാക്കേണ്ട ഒരു സാഹചരവുമില്ലെന്നും കോടതി പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ എല്ദോസിനെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നേരത്തെ കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്കിയ നടപടി കോടതി ശരിവെച്ചത്. തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് കോടതി തന്നെ ചോദ്യങ്ങളുന്നയിച്ച സാഹചര്യം തുടര്‍ന്നുള്ള നടപടികളില്‍ എല്‍ദോസിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരാതിക്കാരിയെ എല്‍ദോസ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമുള്ള കേസുകളില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ നവംബര്‍ മൂന്നിന് തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്.
Content Highlights: highcourt approved eldos kunnappillys bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..