കൊച്ചി:പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വിജിലന്‍സ് ഐ.ജി.യുടെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴി പകര്‍പ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സ് കേന്ദ്രത്തിന് കൈമാറും. ഇത് സംബന്ധിച്ച് വിജിലന്‍സ് ഉറപ്പ് നല്‍കിയെന്ന് ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന മൊഴിപകര്പ്പുകള് സമര്‍പ്പിക്കാനാണ് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പാലാരിവട്ടം കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് പരാതി പിന്‍വലിക്കുന്നതിനായി കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബുവിനെ വി.കെ.ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.ഇതുമായി ബന്ധപ്പെട്ട് ഗിരീഷ് ബാബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
content highlights: high courts asks vigilance to submitt evidence on case against former minister vj ibrahimkunju
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..