കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു; എക്‌സൈസ് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി


ബിനില്‍/ മാതൃഭൂമി ന്യൂസ്‌

കഴിഞ്ഞ അഞ്ചുവര്‍ഷം എക്‌സൈസ് എടുത്ത കേസുകള്‍ കമ്മീഷന്‍ പരിശോധിക്കണം. ഉദ്യോഗസ്ഥര്‍ക്ക് ആരെയും കള്ളക്കേസില്‍ കുടുക്കാവുന്ന അവസ്ഥയെന്ന് ഹൈക്കോടതി

ഫോട്ടോ: മാതൃഭൂമി

കൊച്ചി: കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചവര്‍ക്ക് എക്‌സൈസ് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. വ്യാജ ചാരായം സൂക്ഷിച്ചുവെന്ന കുറ്റം ചുമത്തി കള്ളക്കേസില്‍ കുരുക്കിയ കൊല്ലം സ്വദേശികളായ രണ്ടു പേര്‍ക്ക് രണ്ടര ലക്ഷം രൂപം വീതം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കടോതി ഉത്തരവിട്ടു. ഈ തുക എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷം എക്‌സൈസ് എടുത്ത കേസുകള്‍ പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കമ്മീഷന്‍ എല്ലാ കേസുകളും പഠിച്ച് കള്ളക്കേസുണ്ടോ എന്ന് കണ്ടെത്തണം. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ആറു മാസത്തിനകം കോടതിയില്‍ ഹാജരാക്കണമെന്നാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരേയും കള്ളക്കേസില്‍ കുടുക്കാമെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും കോടതി വിമര്‍ശിച്ചു.

2006-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാജ ചാരായം സൂക്ഷിച്ചുവെന്ന കുറ്റം ചുമത്തിയാണ് കൊല്ലം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതു കള്ളക്കേസാണെന്ന് ഹെക്കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വെറുതെവിട്ടു.

Content Highlights: High Court Verdict Fake Liquor Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented