കൊച്ചി: കേരള, എംജി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. എന്‍എസ്എസ് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളടക്കം പരീക്ഷ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.
കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ എന്‍എസ്എസ് കോടതിയെ സമീപിക്കുകയായിരുന്നു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്നായിരുന്നു ഹര്‍ജി. മാത്രമല്ല അധ്യാപകരുടെ അഭാവവും കാര്യമായി പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നായിരുന്നു എന്‍എസ്എസ്സിന്റെ ആവശ്യം. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
കേരള, എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോള്‍ കോടതി തടഞ്ഞിരിക്കുന്നത്. ഉത്തരവിന് പിന്നാലെ എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു.
Content Highlights: Kerala High Court has stayed conducting examinations of Kerala and MG Universities
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..