പ്രിയാ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ; കേസില്‍ യു.ജി.സിയെയും കക്ഷിചേർത്തു


പ്രിയാ വർഗീസ്, കേരള ഹൈക്കോടതി | Photo: Mathrubhumi Library

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമന നടപടികള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. അസ്സോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് നടപടി.

പ്രിയയുടെ നിയമനം ചോദ്യംചെയ്ത് ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഓഗസ്റ്റ് 31-നാണ് ഇനി ഹര്‍ജി പരിഗണിക്കുക. അതുവരെ നിയമന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കേസില്‍ യു.ജി.സിയെ കൂടി കക്ഷിചേര്‍ത്തിട്ടുണ്ട്.



യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനവുമായി കണ്ണൂര്‍ സര്‍വകലാശാല മുന്നോട്ടുപോകുന്നത് എന്നാണ് ജോസഫ് സ്‌കറിയയുടെ പ്രധാന ആരോപണം. യു.ജി.സി. മാനദണ്ഡപ്രകാരമുള്ള അധ്യാപന യോഗ്യത പ്രിയയ്ക്കില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് യു.ജി.സിയോട് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഈ മാസം 31-ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ യു.ജി.സി. ഇത് സംബന്ധിച്ച അവരുടെ വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കണം. അസോസിയേറ്റ് പ്രൊഫസറായി നിയമിതയാകാനുള്ള യു.ജി.സി. മാനദണ്ഡപ്രകാരമുള്ള യോഗ്യത പ്രിയാ വര്‍ഗീസിനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ യു.ജി.സിയില്‍നിന്ന് വിശദീകരണം വാങ്ങാനുള്ള തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഹര്‍ജിയിലെ എതിര്‍കക്ഷിയായ പ്രിയാ വര്‍ഗീസിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: high court stays priya varghese appointment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented