പത്ത് ലക്ഷം ചിലവാക്കി ശരിയാക്കിയ റോഡില്‍ ഒരു മാസത്തിനുള്ളില്‍ കുഴികള്‍, റിപ്പോര്‍ട്ട് തേടി ഹൈക്കോടതി


കേരള ഹൈക്കോടതി | Photo : PTI

കൊച്ചി: ആലുവ - പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതില്‍ ജില്ലാ കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി. ഒരു മാസം മുന്‍പ് ശരിയാക്കിയ റോഡ് തകര്‍ന്നത് എങ്ങനെയെന്നാണ് കോടതിയുടെ ചോദ്യം. പത്ത് ലക്ഷം രൂപ ചിലവാക്കി ഒരു മാസം മുന്‍പാണ് അറ്റകുറ്റപ്പണി നടത്തിയത്.

ഇതിന് പിന്നാലെ ഒരു മാസം പിന്നിടുന്നതിന് മുന്‍പ് എങ്ങനെ തകര്‍ന്നുവെന്നതിലാണ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചായിരിക്കും റിപ്പോര്‍ട്ട്.

ഈ റോഡില്‍ വിജിലന്‍സിന്റെ പരിശോധനയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റോഡുകള്‍ ഉള്‍പ്പെടെ നേരത്തെ വിജിലന്‍സ് പരിശോധിക്കുകയും നിര്‍മാണത്തില്‍ കൃത്രിമം നടന്നിട്ടുള്ള റോഡുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണവും ഇപ്പോള്‍ പുരോഗമിക്കുകയാണ്.

അതിനാലാണ് ആലുവ- പെരുമ്പാവൂരില്‍ ഇപ്പോള്‍ അറ്റകുറ്റപ്പണിക്ക് ശേഷവും തകര്‍ന്ന റോഡില്‍ പരിശോധനയ്ക്ക് സാധ്യതയുള്ളത്.

Content Highlights: high court, roads, tampered, report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented