സിസ തോമസിന്റെ പേര് നിര്‍ദേശിച്ചതാര്? KTU വിസി നിയമനത്തില്‍ ചാന്‍സലറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി


ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

കൊച്ചി: സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍-ചാന്‍സലര്‍ തര്‍ക്കത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. സിസ തോമസിന്റെ പേര് ആരാണ് നിര്‍ദേശിച്ചതെന്നും എന്തുകൊണ്ട് മറ്റു വിസിമാര്‍ക്കോ പ്രോ വിസിമാര്‍ക്കോ താത്ക്കാലിക വി.സിയുടെ ചുമതല നല്‍കിയില്ലെന്നും ചാന്‍സലറായ ആരിഫ് മുഹമ്മദ് ഖാനോട് കോടതി ചോദിച്ചു.

അതേസമയം, സിസയുടെ പേര് എവിടെനിന്ന് ലഭിച്ചെന്ന കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ചാന്‍സലറുടെ അഭിഭാഷകന് സാധിച്ചില്ല. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ചാന്‍സലറുടെ അഭിഷാകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ആദ്യം നല്‍കിയത് ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിന്റെ പേരാണ്. എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവ് സജി ഗോപിനാഥിനും ബാധകമാണെന്ന നിയമോപദേശം മുന്നിലുള്ളതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി. ഇതിനുപകരം സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരാണ്. അവര്‍ക്ക് യുജിസി നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗരേഖ പ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

വിസി എന്ന നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും 4000-ഓളം വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാത്തതിനാല്‍ നല്‍കാന്‍ കഴിയുന്നില്ലെന്നുമുള്ള വാദം വിസിയുടെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ സര്‍വകലാശാല ഈ വാദത്തെ പൂര്‍ണമായും തള്ളി. ഒരു സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ബാക്കിയില്ലെന്നും എല്ലാം സമയബന്ധിതമായ വിതരണം ചെയ്തിട്ടുണ്ടെന്നും സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ തിങ്കളാഴ്ച കോടതി വിധിപറയും.

Content Highlights: high court questions to chancellor on sisa thomas appointment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented