ഇല്ലാത്ത പദ്ധതിക്ക് എന്തിന് പണം ചെലവാക്കി; കെ.റെയിലില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി


കെ റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ, പ്രതിഷേധവും |ഫോട്ടോ:മാതൃഭൂമി

കൊച്ചി: കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. അതുകൊണ്ടുള്ള ഗുണം എന്താണ്, സാമൂഹിക ആഘാത പഠനത്തിനായി പണം ചെലവാക്കിയതെന്തിനെന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.

ഇപ്പോള്‍ പദ്ധതി എവിടെ എത്തിനില്‍ക്കുന്നു. ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും. ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്. ഒരു പേരിട്ടാല്‍ അത് പദ്ധതിയാകില്ല. ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.കെ റെയിലുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പദ്ധതി നടപ്പാക്കുന്ന രീതിക്കെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്.
ജനങ്ങളുടെ സമാധാനം കളഞ്ഞതിന് ആര് സമാധാനം പറയും. ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇത്രയും ബഹളം വെക്കുന്നത്. കോടതിയുടെ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മതിയായ ഉത്തരം നല്‍കുന്നില്ല. സര്‍ക്കാര്‍ ചെലവാക്കുന്ന ഓരോ നാണയത്തിനും കണക്കുണ്ടാകണം. ഒരു പദ്ധതിയെ പേര് വിളിച്ചാല്‍ അത് പദ്ധതിയാകില്ല.

വിശദമായ പഠനം അനിവാര്യമാണ്. കേരളത്തിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. ഉരുള്‍പ്പൊട്ടലും മറ്റുമുള്ള പ്രകൃതിപ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഭരണാധികാരികള്‍ മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല എന്നുവേണം കരുതാന്‍. അതിവേഗ റെയിലും റോഡും ആവശ്യമാണ്. എന്നാല്‍ എല്ലാത്തിനും മാനദണ്ഡങ്ങളുണ്ട്. തോന്നുന്ന പോലെ നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് ആവര്‍ത്തിച്ച് കത്തയച്ചിട്ടും കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പാതയുടെ അലൈന്‍മെന്റ്, പദ്ധതി്ക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയില്‍വെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല.

ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും റെയില്‍വെ കോടതിയെ അറിയിച്ചു. പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി.

Content Highlights: High Court questions the state government on K Rail-silverline


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented