കോടതിവിധിയിൽ പ്രതിഷേധിച്ച് ചിന്നക്കനാലിൽ നാട്ടുകാർ റോഡുപരോധിച്ചപ്പോൾ, അരിക്കൊമ്പൻ | ഫോട്ടോ: മാതൃഭൂമി
ചിന്നക്കനാല്‍: മിഷന്‍ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി ഇടുക്കി ചിന്നക്കനാല്‍ സ്വദേശികള്‍. ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താലിനാഹ്വാനം ചെയ്തു. കുങ്കിയാനകളെ പാര്‍പ്പിച്ച താവളത്തിലേക്ക് നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അരിക്കൊമ്പനെ കൂട്ടിലടയ്ക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിദഗ്ധസമിതിയുടെ തീരുമാനത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍.
വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും ഇവര്‍ വ്യക്തമാക്കി. വനംവകുപ്പിന്റെ ഇരട്ടത്താപ്പാണ് വെളിവാകുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പിരിഞ്ഞു പോകാനൊരുങ്ങിയപ്പോഴേക്കും വനംവകുപ്പ് പോലീസിനെ വിവരമറിയിച്ചുവെന്നും ഇത് തങ്ങളുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലാണെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇവര്‍ ആരോപിച്ചു.
മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇനിയും മരണസംഖ്യ കൂടിയേക്കാമെന്നും 301 കോളനി ഒഴിപ്പിച്ചാല്‍ തീരുന്നതല്ല പ്രശ്‌നമെന്നുമാണ് ഇവര്‍ പറയുന്നത്.
അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തത്കാലം റേഡിയോ കോളര്‍ ഘടിപ്പിച്ച് കൊമ്പന്റെ സഞ്ചാരപഥം കണ്ടെത്താമെന്നും അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
Content Highlights: arikomban, arikomban mission, idukki, wild elephant attack, forest department, high court, protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..