ജോലിക്കിടെ മൊബൈല്‍ നോക്കണ്ട- ട്രാഫിക് പോലീസിനോട് ഹൈക്കോടതി, കണ്ടാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയയക്കാം 


കൊച്ചി നഗരത്തിലെ ട്രാഫിക്, പാര്‍ക്കിങ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.

കേരള ഹൈക്കോടതി| Photo: Mathrubhumi Library

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന പോലീസുകാര്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയാണെന്നും ഇത് കര്‍ശനമായി തടയണമെന്നും ഹൈക്കോടതി. ട്രാഫിക് ഡ്യൂട്ടിക്കിടെ ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നത് തടയണമെന്നാണ് ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടിരിക്കുന്നത്.

പോലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വ്യക്തികള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി ടോള്‍ ഫ്രീ നമ്പരുകളിലേക്ക് അയയ്ക്കാം. ഇതിനായി വാട്‌സാപ്പ് സൗകര്യമുള്ള രണ്ട് ടോള്‍ ഫ്രീ നമ്പര്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ ട്രാഫിക്, പാര്‍ക്കിങ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.

ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് സ്ഥിരം കാഴ്ചയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള മറ്റു ചില നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

ജോയി സ്റ്റിക്ക് പോലെ ഹോണുകള്‍

നിരവധി ഉത്തരവുകളിലൂടെ തടഞ്ഞിട്ടും വാഹനങ്ങളില്‍ ജോയി സ്റ്റിക്കുപോലെയാണ് ഹോണുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. നഗരത്തില്‍ ഹോണ്‍ നിശ്ശബ്ദ മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യം വ്യക്തമാക്കി ബോര്‍ഡുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. 80 സ്‌കൂളുകള്‍, 21 കോളേജുകള്‍, 31 ആശുപത്രികള്‍, 11 മറ്റു നിശ്ശബ്ദ മേഖലകള്‍ എന്നിവ നഗരത്തിലുണ്ട്. ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മേഖല അടയാളപ്പെടുത്തുകയും പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ വിപുലമായ നടപടികള്‍ സ്വീകരിക്കുകയും വേണം.റേഡിയോ വഴിയും ഇതിന് വ്യാപകമായ പ്രചാരണം നല്‍കണം. ട്രാഫിക് സിഗ്‌നലുകളുള്ള ജങ്ഷനുകളില്‍ സ്പീക്കര്‍ സ്ഥാപിച്ചും ഇക്കാര്യം അറിയിപ്പായി നല്‍കണം.

മറൈന്‍ ഡ്രൈവില്‍ ഗ്രൗണ്ടില്‍ മാത്രമേ പാര്‍ക്കിങ് പാടുള്ളൂ

മറൈന്‍ ഡ്രൈവിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സ്ഥലമുള്ളപ്പോള്‍ വാഹനങ്ങള്‍ പുറത്ത് റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാത്ത പോലീസുകാര്‍ക്കെതിരേ കമ്മിഷണര്‍ അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ മതി

  • വാഹനങ്ങളില്‍ പ്രഷര്‍ ഹോണുകള്‍ ഉപയോഗിക്കുന്നതു തടയണം
  • ടോള്‍ഫ്രീ നമ്പരുകള്‍ ബസുകളിലും ഓട്ടോറിക്ഷകളിലും പ്രദര്‍ശിപ്പിക്കണം
  • പരാതി ലഭിച്ചാല്‍ പോലീസ് അന്വേഷിച്ച് നടപടിയെടുക്കണം
  • ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്നുവെന്ന് ഉറപ്പാക്കണം
  • പിന്നിലുള്ള വാഹനങ്ങളെ ശ്രദ്ധിക്കാതെ ഓട്ടോകള്‍ വലത്തേക്ക് വെട്ടിത്തിരിക്കുന്നത് തടയണം
  • ബസുകളിലും ഓട്ടോകളിലും റിയര്‍ വ്യൂ മിററുകള്‍ ഉറപ്പാക്കണം

Content Highlights: high court on traffic police officials usages of mobile while being on duty

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented