പെരുമാറ്റച്ചട്ടത്തിനു ശേഷവും പോലീസിന്റെ മോശംപെരുമാറ്റം, മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിവരും-ഹൈക്കോടതി


റിബിന്‍ രാജു| മാതൃഭൂമി ന്യൂസ് 

പ്രതീകാത്മക ചിത്രം | Mathrubhumi archives

കൊച്ചി: പോലീസുകാരില്‍നിന്ന് മോശം പെരുമാറ്റമുണ്ടായാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടിയുണ്ടാവുക. ഡി.ജി.പിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പോലീസ് മോശമായി പെരുമാറുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പോലീസിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് മുന്‍പ് ഒരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഈ ഹര്‍ജി വീണ്ടും പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അന്ന് പോലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും സര്‍ക്കുലര്‍ അയയ്ക്കാന്‍ ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ് പാലിച്ച് സര്‍ക്കുലര്‍ അയച്ചിരുന്നെന്ന് ഇന്ന് കോടതിയെ അറിയിച്ചു. സര്‍ക്കുലര്‍ വന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് മോശം പെരുമാറ്റമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാണിച്ചു. ഉദാഹരണങ്ങളും അഭിഭാഷക ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്തുനിന്ന് കര്‍ശനസമീപനം.

പോലീസിന്റെ നല്ല പെരുമാറ്റത്തിനായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ഉത്തരവുകളും പേപ്പറില്‍ മാത്രം ഒതുങ്ങുന്ന സാഹചര്യം ആണെന്നും അത്തരം സാഹചര്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഉത്തരവുകള്‍ നടപ്പാക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് കോടതി പറഞ്ഞു. നവംബര്‍ പത്തിന് കേസ് വീണ്ടും കോടതി പരിഗണിക്കും. അന്നത്തേക്ക് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കുറ്റക്കാരായ കീഴുദ്യോഗസ്ഥര്‍ക്കെതിരേ മേലുദ്യോഗസ്ഥര്‍ നടപടി എടുക്കാതിരിക്കുന്നത് ഗൗരവമായാണ് കോടതി കാണുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഇവയുടെ അന്തഃസത്ത പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മേലുദ്യോഗസ്ഥര്‍ക്ക് കഴിയണം എന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി കൈക്കൊള്ളാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് മടിക്കില്ലെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്.

Content Highlights: high court on misbehavior of police force


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented