എത്രയും വേഗം ശമ്പളം നല്‍കണം, ഓണക്കാലത്ത് KSRTC ജീവനക്കാര്‍ വിശന്നിരിക്കാന്‍ പാടില്ല- ഹൈക്കോടതി


പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള നടപടി ആരംഭിച്ചെന്ന് സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെടുന്ന തുക നല്‍കുന്നതില്‍ ധനവനകുപ്പിന് എതിര്‍പ്പുണ്ട്. രണ്ടുമാസത്തെ ശമ്പളത്തിനും ബോണസിനും 103 കോടിരൂപ ആവശ്യമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയില്‍ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ ബി.ഒ.ടി. വ്യവസ്ഥ വന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഇതിലും നന്നായി കാര്യങ്ങള്‍ നടക്കുമെന്ന് കോടതി നിരീക്ഷിച്ചു.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുള്ള ശമ്പളം എത്രയുംവേഗം നല്‍കണമെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശമ്പളവിതരണത്തിനുള്ള നടപടി തുടങ്ങി. ഇതിനുള്ള സഹായം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളവും ഉത്സവബത്തയും നല്‍കുന്നതിന് ഏകദേശം 103 കോടിരൂപ ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഈ തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് അടുത്തമാസം ഒന്നാം തീയതിയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. മറ്റുള്ളവരെ പോലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണം. ഓണക്കാലത്ത് അവര്‍ വിശന്നിരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി.

കൂടി ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രധാനകാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ അതിന്റെ ആസ്തി ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് അതിലൊന്ന്. ഇക്കാര്യം കോടതി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത്തവണ ആസ്തികളുടെ വിവരങ്ങള്‍ കോടതി തേടി. ഇക്കാര്യം സംബന്ധിച്ച ഓഡിറ്റ് ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

തേവരയിലെയും കൊച്ചി നഗരത്തിലെയും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളുടെ അവസ്ഥ അടക്കം ചൂണ്ടിക്കാണിച്ചാണ് ആസ്തിവകകകള്‍ ഉപയോഗപ്പെടുത്തണമെന്ന് കോടതി പറഞ്ഞത്. സ്വകാര്യ പങ്കാളിത്തത്തോടെ ബി.ഒ.ടി. വ്യവസ്ഥയില്‍ മുന്നോട്ടുകൊണ്ടുപോയാലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന നിര്‍ദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

ആദ്യം ശമ്പളം നല്‍കണം, അതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു. അതായത്, ശമ്പളവിതരണത്തിനു ശേഷം ഡ്യൂട്ടി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതി കടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Content Highlights: high court on ksrtc employee salary distribution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented