വിധികള്‍ അനവധി, പക്ഷെ വഴിനീളെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍- വിമര്‍ശിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍


സ്വന്തം ലേഖകന്‍

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ| ഫോട്ടോ: പ്രവീൺദാസ് എം. മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വെക്കുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. വിധികള്‍ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്‌ളെക്സുകള്‍ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേരള സര്‍വകലാശാല നിയമ വിഭാഗം സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ റോഡുകളെയും ജസ്റ്റിസ് പരോക്ഷമായി പരിഹസിച്ചു. തിരുവനന്തപുരത്തേക്ക് വന്നത് വിമാനത്തിലാണെന്നും റോഡിലൂടെ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം എല്ലാവര്‍ക്കും അറിയാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ പാലിക്കുക, അതില്‍ പറയുന്ന പൗരന്റെ കടമകള്‍ നിറവേറ്റുക എന്നിവയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ മിക്ക വിവാദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണെന്ന് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാവര്‍ക്കും ഭരണഘടന നല്‍കുന്ന അവകാശങ്ങളെപ്പറ്റി അറിയാം. അവകാശങ്ങളെ പറ്റി പറയുമ്പോഴും കടമകളെ ആരും ഓര്‍ക്കുന്നില്ല. ജനങ്ങള്‍ ഭരണഘടന പാലിക്കുന്നില്ലെങ്കില്‍ എത്ര കരുത്തുറ്റതായാലും അത് പരാജയപ്പെടുമെന്നും അംബേദ്കറെ ഉദ്ദരിച്ച് അദ്ദേഹം പറഞ്ഞു.

എഴുതപ്പെട്ട എറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ അതിനെപ്പറ്റി ആര്‍ക്കും വേണ്ട ധാരണയില്ല. ഭരണഘടനാ പഠനം സിലബസില്‍ ഉള്‍പ്പെടുത്തണം. ഒന്നാം ക്ലാസ് മുതല്‍ ഭരണഘടനാ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന രൂപീകരിക്കാന്‍ എത്രത്തോളം പ്രയത്നം വേണ്ടിവന്നുവെന്ന് മനസിലാക്കാന്‍ പുതിയ തലമുറ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യം കിട്ടിയിട്ടും ഭരണഘടന ഉണ്ടാകാന്‍ വളരെ കാലം വേണ്ടി വന്നു. രണ്ടുവര്‍ഷത്തോളം നീണ്ട പ്രയാസമേറിയ കാലത്തിലൂടെയാണ് ഭരണഘടന തയ്യാറാക്കിയത്. അതിലെ ഓരോ വകുപ്പുകളെപ്പറ്റിയും അന്ന് ഭരണഘടനാ നിര്‍മാണ സഭയില്‍ സംവാദങ്ങളും ചര്‍ച്ചകളും നടന്നു. അതൊക്കെ മനസിലാക്കാന്‍ ശ്രമിക്കണമെന്നും എല്ലാ ലോ കോളേജുകളിലും അത് വിഷയമാക്കി പഠിപ്പിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഭരണഘടന രൂപം കൊണ്ടത് എങ്ങനെയായിരുന്നുവെന്ന് അറിയാന്‍ അത് സഹായിക്കും.

എന്തെല്ലാം വിഷയങ്ങളുണ്ടായാലും ഭരണഘടന വന്നതോടെ രാജ്യം മഴുവന്‍ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടു. എല്ലാ പുരോഗമന ആശയങ്ങളെയും 1950-ല്‍ തന്നെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കാനായി എന്ന ഹെര്‍കുലീയന്‍ ടാസ്‌കാണ് അന്നത്തെ നിയമനിര്‍മാതാക്കള്‍ നിര്‍വഹിച്ചത്. ഭരണഘടനയുടെ ആമുഖം തന്നെ എല്ലാവരെയും അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജുഡീഷ്യല്‍ ആക്ടിവിസം ഉണ്ടെന്ന വാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ഭരണഘടനാ പ്രകാരം ഒരു കോടതിക്കും അങ്ങനെ അധികാരം പ്രയോഗിക്കാനാകില്ല. അമേരിക്കയില്‍ സുപ്രീം കോടതി അധികാരങ്ങള്‍ വിധിയിലൂടെ കൈവരിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇന്ത്യയില്‍ എല്ലാ അധികാരങ്ങളും അതിര്‍വരമ്പും ഭരണഘടനയില്‍ നിര്‍വചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു നിയമജ്ഞന്‍ എന്ന നിലയില്‍ ചെയ്തതൊക്കെയും ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമാണെന്നും വിധികളെല്ലാം അതിനെ പിന്‍പറ്റി മാത്രമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അതിലപ്പുറമൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlights: high court judge justice devan ramachandran criticizes practice of placing flex boards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented