ദേശീയപാതയിലെ കുഴി 'ഒട്ടിച്ചതിൽ' കോടതി ഇടപെടൽ;റോഡിലിറങ്ങി കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം


ജില്ലാ കളക്ടർമാരോട് റോഡിൽ ഇറങ്ങി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി

കൊച്ചി: ദേശീയപാതാ അശാസ്ത്രീയ കുഴിയടക്കലിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സർക്കാർ അഭിഭാഷകർക്ക് കോടതി നിർദ്ദേശം നൽകി. ടാർ പാക്കറ്റിലാക്കി കൈകോട്ട് ഉപയോഗിച്ച് ദേശീയപാതയിലെ കുഴിയടക്കുന്നത് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കളക്ടർമാരോ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാതയിലെ കുഴി അടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

കളക്ടർമാർ കാഴ്ചക്കാരായി ഇരിക്കരുത്. അവർക്ക് അധികാരങ്ങൾ ഉണ്ട്. ദുരന്തനിവാരണ നിയമപ്രകാരം മോശം റോഡുകൾ ഉണ്ടായാൽ അതിൽ ഇടപെടാൻ ജില്ലാ കളക്ടർക്ക് അധികാരം ഉണ്ട്. ആ അധികാരം ഉപയോഗിക്കണം എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഓർമ്മപ്പെടുത്തിയിരുന്നു. എന്നാൽ റോഡിലെ കുഴി അടക്കുന്നതിൽ വീഴ്ച വന്ന സാഹചര്യത്തിലാണ് കോടതി വീണ്ടും അടിയന്തര ഇടപെടൽ നടത്തിയിരിക്കുന്നത്. ജില്ലാ കളക്ടർമാരോട് റോഡിൽ ഇറങ്ങി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Content Highlights: high court interfere in national highway patch work

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented