രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്‌റ്റേ; സുപ്രീംകോടതിയെ സമീപിക്കാന്‍ 10 ദിവസത്തെ സാവകാശം


1 min read
Read later
Print
Share

എ.രാജ

കൊച്ചി: ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ വിധി 10 ദിവസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനാണ് ഇടക്കാല സ്റ്റേ. ഹൈക്കോടതി വിധിക്കെതിരേ പത്ത് ദിവസത്തിനകം രാജ സുപ്രീംകോടതിയെ സമീപിക്കണം.

കഴിഞ്ഞ ദിവസം രാജയ്‌ക്കെതിരേ വിധി പ്രസ്താവിച്ച അതേ ബെഞ്ച് തന്നെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ചൊവ്വാഴ്ച ഇടക്കാല സ്റ്റേ നല്‍കിയത്. അതേസമയം, എംഎല്‍എ എന്ന നിലയില്‍ രാജയ്ക്ക് നിയമസഭയില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടാകില്ലെന്നും നിയമസഭാംഗമെന്ന നിലയില്‍ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണംചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി എംഎല്‍എയുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നത്. ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യു.ഡി.എഫിലെ ഡി. കുമാറായിരുന്നു ഹര്‍ജിനല്‍കിയത്.

ഹിന്ദു പറയന്‍ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ മത്സരിച്ചത്. രാജ വളരെ മുമ്പ് ക്രിസ്തുമതത്തിലക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തിയായിരുന്നു ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള കോടതി നടപടി.

Content Highlights: high court grants interim stay on devikulam election case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k surendran and b gopalakrishnan

1 min

കേരളത്തിലെ ഹിന്ദുക്കൾക്ക് രാഷ്ട്രീയബോധം കുറവ്, അതുകൊണ്ടാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്- ഗോപാലകൃഷ്ണൻ

Jun 3, 2023


kt jaleel

2 min

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; പോലീസ് വാദം വിശ്വാസയോഗ്യമല്ല,കേരളത്തെ ദൈവം രക്ഷിക്കട്ടെയെന്ന് ജലീല്‍

Jun 3, 2023


Congress

1 min

11 ജില്ലകളിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

Jun 3, 2023

Most Commented