എൽദോസ് കുന്നപ്പിള്ളി
കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ശരിവെച്ചതില്‍ പ്രതികരണവുമായി പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി. കേസ് വ്യാജമാണെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എല്‍ദോസ് പറഞ്ഞു.
ജാമ്യം അനുവദിച്ചതോടെ അന്വേഷണ വിധേയമായി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ മറിച്ചൊരു തീരുമാനം വരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഇക്കാര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തും. തന്നെ അനുകൂലിച്ചവരോടും എതിര്‍ത്തവരോടും നന്ദിയുണ്ടെന്നും രണ്ടും കൂടിച്ചേരുമ്പോഴാണ് സത്യം പുറത്തുവരികയെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവുണ്ടായത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിച്ചത്.
വിശദമായ വാദം കേള്‍ക്കലിനൊടുവിലാണ് എല്‍ദോസിന് അനുകൂലമായ തീരുമാനം കോടതിയില്‍നിന്ന് വന്നത്. പരാതിക്കാരിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെ കോടതി ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. പരാതിയില്‍ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights: High Court grants bail to eldhose kunnappilly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..